മെസ്സിയെയല്ല, പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗ് നേടണമെങ്കിൽ വേണ്ടത് ചെൽസി താരത്തെയെന്ന് മുൻ താരം !

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ വിടാൻ ലയണൽ മെസ്സി ശ്രമങ്ങൾ നടത്തിയിരുന്നു. അതിനെ തുടർന്ന് താരത്തെ സ്വന്തമാക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്ന ടീമുകളിലൊന്നാണ് പിഎസ്ജി. എന്നാൽ മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിച്ചതോടെ ആ മോഹം പൊലിഞ്ഞു. എന്നാലിപ്പോഴിതാ പിഎസ്ജിക്ക്‌ ഒരു ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ. പിഎസ്ജിയുടെ മുൻ മധ്യനിര താരമായിരുന്ന എറിക് റാബെസാന്ദ്രാട്ടന. മെസ്സിയെയല്ല, മറിച്ച് ചെൽസി താരം കാന്റെയെയാണ് പിഎസ്ജി ടീമിലെത്തിക്കേണ്ടതെന്നും അങ്ങനെ സംഭവിച്ചാൽ പിഎസ്ജിക്ക്‌ ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാവുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം ഫ്രാൻസ് ബ്ലൂ എന്ന റേഡിയോ സ്റ്റേഷനോട്‌ സംസാരിക്കുകയായിരുന്നു. യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഫ്രാൻസ് ഒരു ഗോളിന് പോർച്ചുഗല്ലിനെ തകർത്തിരുന്നു. ഈ മത്സരത്തിൽ വിജയഗോൾ നേടി എന്ന് മാത്രമല്ല, ഗംഭീരപ്രകടനമായിരുന്നു കാന്റെയുടെ ഭാഗത്തു നിന്നുണ്ടായിരുന്നത്. അതേസമയം 1997 മുതൽ 2001 വരെ പിഎസ്ജിക്ക്‌ വേണ്ടി കളിച്ച താരമാണ് എറിക്.

” ഞാൻ പറയാൻ ആഗ്രഹിക്കുന്നത് എന്തെന്ന് വെച്ചാൽ, പിഎസ്ജിയുടെ തലവൻ ഞാനായിരുന്നു എന്നുണ്ടെങ്കിൽ എത്രയും വേഗം ഞാൻ കാന്റെയെ സൈൻ ചെയ്യുമായിരുന്നു. ഇന്നലെ അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമായിരുന്നു. ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയണമെന്നുണ്ടെങ്കിൽ അവരെ സഹായിക്കാൻ കാന്റെക്ക്‌ കഴിയും. അല്ലാതെ മെസ്സിയെയോ മറ്റുള്ള താരങ്ങളെയോ ആവിശ്യമില്ല ” എറിക് പറഞ്ഞു. പോർച്ചുഗല്ലിനെതിരെയുള്ള പ്രകടനത്തിന് ശേഷം താരത്തിന് വളരെയധികം പ്രശംസകൾ ലഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ താരം ചെൽസി വിട്ടേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഒക്കെ ഉണ്ടായെങ്കിലും അത് സംഭവിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *