മെസ്സിയെന്നും മെസ്സിയാണ്,മൂന്ന് പേരും തുടരുമെന്ന് പ്രതീക്ഷ : നെയ്മർ പറയുന്നു!
ഇന്നലെ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിൽ നാന്റെസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് കിരീടം ചൂടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. സൂപ്പർതാരം നെയ്മർ ജൂനിയർ മത്സരത്തിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഫ്രീകിക്ക് ഗോൾ ഉൾപ്പെടെ രണ്ട് ഗോളുകളാണ് നെയ്മർ ഈ മത്സരത്തിൽ കരസ്ഥമാക്കിയിട്ടുള്ളത്.
ഏതായാലും മത്സരശേഷം നെയ്മർ ചില കാര്യങ്ങളെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.പിഎസ്ജിയിൽ മെസ്സിയിപ്പോൾ പുതിയ മെസ്സിയായോ എന്ന ചോദ്യത്തിന് മെസ്സിയെന്നും മെസ്സി തന്നെയാണ് എന്നാണ് നെയ്മർ മറുപടി പറഞ്ഞിട്ടുള്ളത്. മാത്രമല്ല താനും മെസ്സിയും എംബപ്പേയും പിഎസ്ജിയിൽ തന്നെ തുടരുമെന്നുള്ള പ്രതീക്ഷയും താരം പങ്കുവെച്ചിട്ടുണ്ട്.നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.
Neymar : « J'espère qu'on restera tous les trois »
— L'ÉQUIPE (@lequipe) July 31, 2022
Après la victoire du PSG contre Nantes lors du Trophée des champions dimanche, Neymar a annoncé qu'il espérait rester avec Lionel Messi et Kylian Mbappé au PSG https://t.co/xvZwGEksgR pic.twitter.com/LMKcZxpFVa
” ഇതൊരു നല്ല മത്സരമായിരുന്നു. എല്ലാവർക്കും ഞാൻ അഭിനന്ദനങ്ങൾ നേരുന്നു.ഞങ്ങൾക്ക് കിരീടം നേടാൻ കഴിഞ്ഞു.ഞങ്ങൾ ആഗ്രഹിച്ച കിരീടമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.പിഎസ്ജിയിൽ ഇത് പുതിയ മെസ്സിയാണ് എന്ന് ഞാൻ കരുതുന്നില്ല. ഓരോ ദിവസവും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ ആളുകൾ പലതും സംസാരിക്കുന്നുണ്ട്.മെസ്സി എന്നും മെസ്സി തന്നെയാണ്.അദ്ദേഹം ഒരിക്കലും മാറുകയില്ല,അദ്ദേഹം ഈ രൂപത്തിൽ തന്നെ മുന്നോട്ടു പോകും. ഞങ്ങൾ മൂന്നുപേരും പിഎസ്ജിയിൽ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. മാത്രമല്ല കാര്യങ്ങൾ നല്ല രൂപത്തിൽ മുന്നോട്ടു പോകുമെന്നും പ്രതീക്ഷിക്കുന്നു ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.
ഈ പ്രീ സീസണിൽ മികച്ച പ്രകടനം നടത്താൻ നെയ്മർക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഗാമ്പ ഒസാക്കക്കെതിരെയുള്ള സൗഹൃദ മത്സരത്തിലും നെയ്മർ രണ്ടു ഗോളുകളും ഒരു അസിസ്റ്റും കരസ്ഥമാക്കിയിരുന്നു.