മെസ്സിയെത്തി, പാരീസ് ഫുട്ബോളിന്റെ പുതിയ മക്കയെന്ന് കാപ്പെല്ലോ!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ട് പിഎസ്ജിയിൽ എത്തിയത്. സൂപ്പർ താരങ്ങളുടെ വൻതാരനിര തന്നെ പിഎസ്ജിക്ക്‌ സ്വന്തമായതോടെ പിഎസ്ജിയുടെ മൂല്യം കുത്തനെ ഉയർന്നിരുന്നു. ഏതായാലും മെസ്സിയുടെ വരവോടെ പാരീസിപ്പോൾ ഫുട്ബോളിന്റെ പുതിയ മക്കയായി എന്ന അവകാശപ്പെട്ടിരിക്കുകയാണ് ഇറ്റലിയൻ ഫുട്ബോൾ പരിശീലകനായ ഫാബിയോ കാപ്പെല്ലോ.അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” കോവിഡ് പ്രതിസന്ധി കാരണം സമ്പന്നരായ ക്ലബുകൾ എല്ലാം തന്നെ അറബികളുടെയും റഷ്യക്കാരുടെയും കയ്യിലാണ്. അത്കൊണ്ട് തന്നെ മെസ്സി പിഎസ്ജിയെ തിരഞ്ഞെടുത്തു. മെസ്സിയുടെ വരവോടു കൂടി പാരീസിപ്പോൾ ഫുട്ബോളിന്റെ പുതിയ മക്കയായി മാറി.അതേസമയം മറ്റുള്ള ക്ലബുകൾ പഴയ രൂപത്തിൽ തന്നെയുണ്ട്.ജർമ്മനിയിലെ ബയേണും പൂർവ്വസ്ഥിതിയിൽ തന്നെയാണ്.പരിശീലകൻ ജൂലിയൻ നഗെൽസ്‌മാന്റെ തുടക്കം മോശമായിരുന്നു.പക്ഷേ അദ്ദേഹത്തിന്റെ ഐഡിയകളെ നിങ്ങൾക്ക്‌ കാണാൻ സാധിക്കും ” ഇതാണ് കാപ്പെല്ലോ പറഞ്ഞിട്ടുള്ളത്.

അതേസമയം ഇറ്റാലിയൻ സിരി എയെ കുറിച്ചും ഇദ്ദേഹം തന്റെ അഭിപ്രായം പങ്കു വെച്ചിട്ടുണ്ട്. ” ഇന്ററിന്റെ വില്പനകൾക്ക് ശേഷം യുവന്റസാണ് ഇപ്പോൾ ഫേവറേറ്റ്സുകൾ.പക്ഷേ അലെഗ്രിക്ക്‌ തന്റെ മുൻകാലങ്ങളെ പോലെ എളുപ്പത്തിൽ ജേതാക്കളാവൻ സാധിക്കില്ല.തീർച്ചയായും അദ്ദേഹം തന്റെ കരുത്ത് തെളിയിക്കേണ്ടതുണ്ട്.അദ്ദേഹം തിരികെ എത്തി എന്നുള്ളത് യുവന്റസ് താരങ്ങൾക്ക്‌ ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനുള്ള ഒരു കാരണമല്ല.ഡി ലൈറ്റിൽ നിന്നും ഡിബാലയും നിന്നും ഞാൻ പ്രത്യേകപ്രകടനങ്ങൾ പ്രതീക്ഷിക്കുന്നു ” ഇതാണ് കാപ്പെല്ലോ പറഞ്ഞിട്ടുള്ളത്.മുമ്പ് എസി മിലാൻ, റയൽ, യുവന്റസ്‌, ഇംഗ്ലണ്ട് എന്നിവരെ പരിശീലിപ്പിച്ചിട്ടുള്ള വ്യക്തിയാണ് കാപ്പെല്ലോ.

Leave a Reply

Your email address will not be published. Required fields are marked *