മെസ്സിയുമായുള്ള ബന്ധത്തെക്കുറിച്ച് റാമോസ് പറയുന്നു!

ഏകദേശം 15 വർഷത്തോളം ലാലിഗയിൽ ചിരവൈരികളായി കൊണ്ട് കളിച്ചിട്ടുള്ള സൂപ്പർതാരങ്ങളാണ് ലയണൽ മെസ്സിയും സെർജിയോ റാമോസും. മെസ്സി ബാഴ്സക്ക് വേണ്ടി റാമോസ് റയലിനു വേണ്ടിയുമായിരുന്നു കളിച്ചിരുന്നത്. മത്സരത്തിനിടയിൽ പലപ്പോഴും ഇരുതാരങ്ങളും ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

എന്നാൽ ആരും തന്നെ പ്രതീക്ഷിക്കാത്തതാണ് കഴിഞ്ഞ സീസണിൽ സംഭവിച്ചത്. മെസ്സിയും റാമോസും പിഎസ്ജിയിൽ ഒരുമിക്കുകയായിരുന്നു. ഈ സീസണിൽ രണ്ടുപേരും ഒരുപാട് മത്സരങ്ങൾ ഇപ്പോൾ ഒരുമിച്ചു കളിച്ചു കഴിഞ്ഞു.

മെസ്സിയുമായുള്ള ബന്ധത്തെക്കുറിച്ച് ഇപ്പോൾ സെർജിയോ റാമോസ് സംസാരിച്ചിട്ടുണ്ട്. മെസ്സിയുമായുള്ള ബന്ധം ഗംഭീരമാണെന്നും തങ്ങൾക്കിടയിൽ വലിയ ബഹുമാനമുണ്ട് എന്നുമാണ് റാമോസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ ലക്ഷ്യം തന്നെയാണുള്ളത്.പിഎസ്ജിയുടെ വിജയങ്ങളും കിരീടങ്ങളും. ഞങ്ങളുടെ എക്സ്പീരിയൻസ് കൊണ്ടും പെർഫോമൻസ് കൊണ്ടും ടീമിനെ മികച്ചതാക്കുക എന്നുള്ളതാണ് ഞങ്ങളുടെ രണ്ടുപേരുടെയും ലക്ഷ്യം.ഞാനും മെസ്സിയും തമ്മിലുള്ള ബന്ധം ഗംഭീരമാണ്. ഞങ്ങൾക്കിടയിൽ വലിയ ബഹുമാനമുണ്ട് ” റാമോസ് പറഞ്ഞു.

ഇന്ന് നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ യുവന്റസാണ്. ഈ രണ്ടു താരങ്ങളും ഇന്ന് പിഎസ്ജിയുടെ നിരയിൽ ഉണ്ടായേക്കും.

Leave a Reply

Your email address will not be published. Required fields are marked *