മെസ്സിയുമായി വാക്ക് യുദ്ധമുണ്ടായി ക്ലബ് വിടാൻ തീരുമാനിച്ചുവെന്ന വാർത്ത, പ്രതികരിച്ച് വീറ്റിഞ്ഞ.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയോട് വിട പറഞ്ഞത്.രണ്ടു വർഷക്കാലമാണ് മെസ്സി അവിടെ ചിലവഴിച്ചത്. ഇപ്പോൾ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയുടെ താരമാണ് മെസ്സി.പിഎസ്ജിയിൽ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പ് ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് ഈ വർഷത്തിന്റെ തുടക്കത്തിൽ മെസ്സിയും പോർച്ചുഗീസ് സൂപ്പർ താരവുമായ വീറ്റിഞ്ഞയും തമ്മിൽ വാക്ക് തർക്കം ഉണ്ടായിട്ടുണ്ട്. ട്രെയിനിങ് ക്യാമ്പിൽ വെച്ചാണ് ഈ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത്.”നീയൊരു മോശം വ്യക്തി മാത്രമല്ല. എന്നെ നീ വേദനിപ്പിക്കുകയും ചെയ്യുന്നു ” എന്ന് ലയണൽ മെസ്സി വീറ്റിഞ്ഞയോട് പറയുകയും ചെയ്തിട്ടുണ്ട്. ഈ വിവാദങ്ങളെ തുടർന്ന് വീറ്റിഞ്ഞ ക്ലബ്ബ് വിടാൻ തീരുമാനിച്ചിരുന്നു.
പിന്നീട് സഹതാരമായ ഡാനിലോ അതിൽനിന്നും ഈ താരത്തെ പിന്തിരിപ്പിക്കുകയായിരുന്നു. ഇതായിരുന്നു ലെ എക്കുപ്പ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.എന്നാൽ വീറ്റിഞ്ഞ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. തികച്ചും വ്യാജമായ ഒരു വാർത്തയാണ് എന്നാണ് വീറ്റിഞ്ഞ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
French media reported that Messi told Vitinha last January: “Not only you are weak, but you're hurting me”.
— Fabrizio Romano (@FabrizioRomano) September 20, 2023
⛔️ Vitinha: “I don't usually comment on anything about the press, but this time I have to say it. It is completely false that this happened”. pic.twitter.com/uilPRLS1sK
” സാധാരണ രീതിയിൽ പത്രങ്ങൾ പുറത്തുവിടുന്ന കാര്യങ്ങളോട് ഒന്നിനോടും ഞാൻ പ്രതികരിക്കാറില്ല. പക്ഷേ ഇപ്പോൾ എനിക്ക് ഇതേക്കുറിച്ച് പ്രതികരിച്ചേ മതിയാവൂ.മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത് എല്ലാം തികച്ചും വ്യാജമായ കാര്യമാണ് ” ഇതാണ് പോർച്ചുഗീസ് സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
ഇപ്പോൾ പിഎസ്ജിയിൽ തന്നെ തുടരുന്ന വീറ്റീഞ്ഞ മോശമല്ലാത്ത രീതിയിൽ അവർക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്നുണ്ട്.പിഎസ്ജി വിട്ടശേഷം മയാമിയിൽ എത്തിയ മെസ്സി ഗംഭീര പ്രകടനമാണ് അവിടെ നടത്തുന്നത്.