മെസ്സിയുണ്ടായിട്ട് പിഎസ്ജി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയില്ലെങ്കിൽ അവർ ഒരിക്കലും നേടാൻ പോവുന്നില്ല : റിക്വൽമി!

പിഎസ്ജി സംബന്ധിച്ചിടത്തോളം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം എന്നുള്ളത് ഒരു സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാൽക്കരിക്കാൻ വേണ്ടിയാണ് പിഎസ്ജി ഓരോ ട്രാൻസ്ഫർ ജാലകത്തിലും തങ്ങളുടെ ശക്തി വർധിപ്പിക്കാറുള്ളത്. ഈ ട്രാൻസ്ഫർ ജാലകത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ വരെ എത്തിക്കാൻ പിഎസ്ജിക്ക്‌ സാധിച്ചിരുന്നു. എന്നാൽ പിഎസ്ജിക്ക്‌ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ അർജന്റൈൻ സൂപ്പർ താരമായ ജുവാൻ റോമൻ റിക്വൽമി.മെസ്സി ഉള്ളപ്പോൾ പിഎസ്ജി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയില്ലെങ്കിൽ പിഎസ്ജി ഒരിക്കലും ചാമ്പ്യൻസ് ലീഗ് കിരീടം നേടില്ല എന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” പിഎസ്ജി ഇപ്പോൾ മെസ്സിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയില്ലെങ്കിൽ,പിന്നീട് അവർ ഒരിക്കലും ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയില്ല.മെസ്സിയാണ് ഏറ്റവും മികച്ച താരം.അദ്ദേഹം അത് ഇഷ്ടപ്പെടുന്നു.മെസ്സി പിഎസ്ജിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കഴിഞ്ഞാൽ ബാഴ്സലോണയിലേക്ക് തിരിച്ചെത്തും.എന്നിട്ട് ബാഴ്‌സയിൽ തന്നെ വിരമിക്കുമെന്നാണ് ഞാൻ കരുതുന്നത് ” ഇതാണ് റിക്വൽമി അറിയിച്ചിട്ടുള്ളത്.രണ്ട് വർഷത്തെ കരാറിലാണ് മെസ്സി പിഎസ്ജിയുമായി ഒപ്പ് വെച്ചിരിക്കുന്നത്.2023-ൽ 36-ആം വയസ്സിൽ മെസ്സി ഒരിക്കൽ കൂടി ഫ്രീ ഏജന്റായേക്കും.

Leave a Reply

Your email address will not be published. Required fields are marked *