മെസ്സിയുടെ ബെസ്റ്റ് വേർഷനെ പിഎസ്ജിയിൽ ഉടൻ കാണാം : പോച്ചെട്ടിനോ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പിഎസ്ജി റെന്നസിനെ പരാജയപ്പെടുത്തിയത്.മത്സരത്തിന്റെ അവസാനത്തിൽ കിലിയൻ എംബപ്പേ നേടിയ ഗോളാണ് പിഎസ്ജിക്ക് ജയം സമ്മാനിച്ചത്.ഈ ഗോളിന് അസിസ്റ്റ് നൽകിയത് മെസ്സിയായിരുന്നു.കഴിഞ്ഞ കുറച്ചു മത്സരങ്ങളായി പിഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനമാണ് മെസ്സി പുറത്തെടുക്കുന്നത്.

ഏതായാലും താരത്തെ പ്രശംസിച്ചു കൊണ്ട് പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ രംഗത്ത് വന്നിട്ടുണ്ട്.അതായത് മെസ്സിയുടെ ഏറ്റവും ബെസ്റ്റ് വേർഷനെ ഉടൻ തന്നെ പിഎസ്ജിയിൽ കാണാമെന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.നൂറു വർഷത്തിലൊരിക്കൽ സംഭവിക്കുന്ന താരമാണ് മെസ്സിയെന്നും പോച്ചെട്ടിനോ കൂട്ടിച്ചേർത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം കഡേന സെറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പോച്ചെട്ടിനോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി ഒരു ജീനിയസാണ്.ഒരു സാധാരണക്കാരനല്ല മെസ്സി.നൂറു വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഒരു താരമാണ് മെസ്സി.അദ്ദേഹം ടീമിലേക്ക് കൊണ്ടുവന്ന കാര്യങ്ങളെല്ലാം അവിശ്വസനീയമാണ്. ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു മെസ്സി ഇവിടെ എത്തിയത്. ആ സാഹചര്യങ്ങൾ കൊണ്ടുതന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല.പക്ഷെ ആ സമയത്തും മെസ്സി ശാന്തനായിരുന്നു.ഇപ്പോൾ മെസ്സി പൂർണ്ണതയിലും നല്ല നിമിഷത്തിലുമാണ്.ഈ സീസണിലെ ഏറ്റവും മികച്ച സമയത്താണ് നിലവിൽ മെസ്സിയുള്ളത്.ഉടൻ തന്നെ പിഎസ്ജിയിൽ മെസ്സിയുടെ ബെസ്റ്റ് വേർഷനെ കാണാനാവുമെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമില്ല ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞത്.

നിലവിൽ രണ്ട് ഗോളുകളും 7 അസിസ്റ്റുകളുമാണ് ലീഗ് വണ്ണിൽ മെസ്സിയുടെ സമ്പാദ്യം.അതേസമയം ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളുകളും മെസ്സിയുടെ പേരിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *