മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ വിജയം നേടി പിഎസ്ജി!

ഫ്രഞ്ച് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജിക്ക് വിജയം. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് പിഎസ്ജി ലില്ലിയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മുന്നേറ്റ നിരയിലെ സൂപ്പർതാരങ്ങൾ തിളങ്ങിയതോടുകൂടിയാണ് പിഎസ്ജി ഈ വിജയം നേടിയെടുത്തത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് ഗോളുകളുടെ ലീഡ് നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. നെയ്മറുടെ അസിസ്റ്റിൽ നിന്ന് എംബപ്പേയും വീറ്റിഞ്ഞയുടെ അസിസ്റ്റിൽ നിന്ന് നെയ്മറും ഗോൾ നേടിയതോടെയാണ് പിഎസ്ജി തുടക്കത്തിൽ തന്നെ രണ്ട് ഗോളുകളുടെ ലീഡ് നേടിയത്.

പക്ഷേ പിന്നീട് ലില്ലി അതിശക്തമായ തിരിച്ചുവരവ് നടത്തി. മൂന്ന് ഗോളുകൾ അവർ നേടിയതോടുകൂടി പിഎസ്ജി 3-2 പിന്നിലാവുകയായിരുന്നു. പക്ഷേ എംബപ്പേ ഗോൾ നേടിയതോടുകൂടി മത്സരം 3-3 ആയി. സമനിലയിൽ കലാശിക്കും എന്ന് കരുതിയിരിക്കെയാണ് മെസ്സിയുടെ ഫ്രീകിക്ക് ഗോൾ വരുന്നത്. ആ ഡയറക്ട് ഫ്രീകിക്ക് ഗോളിൽ പിഎസ്ജി വിജയം നേടിയെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *