മെസ്സിയുടെ പിഎസ്ജിയിലെ പുരോഗതികൾ എന്തൊക്കെ? മുൻ ഫ്രഞ്ച് പരിശീലകൻ പറയുന്നു!

ഈ സീസണിൽ പിഎസ്ജിയിൽ എത്തിയ ലയണൽ മെസ്സിക്ക് മികച്ച ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ മെസ്സി പതിയെ തന്റെ ഫോമിലേക്ക് മടങ്ങി വരുന്നതാണ് നമുക്കിപ്പോൾ കാണാൻ സാധിക്കുന്നത്. അതിന് തെളിവാണ് മെസ്സി ഗോളും അസിസ്റ്റുമായി 9 ഗോൾ പങ്കാളിത്തം വഹിച്ചു എന്നുള്ളത്. ഇതിൽ 5 ഗോളുകൾ ചാമ്പ്യൻസ് ലീഗിലായിരുന്നു പിറന്നിരുന്നത്.

ഏതായാലും ലയണൽ മെസ്സി പിഎസ്ജിയിൽ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് എന്നുള്ള കാര്യം വിശദീകരിച്ചിരിക്കുകയാണിപ്പോൾ മുൻ ഫ്രഞ്ച് പരിശീലകനായ റയ്മണ്ട് ഡോമിനെച്ച്.കഴിഞ്ഞ രണ്ടാഴ്ച്ചയിലെ പ്രകടനത്തിൽ നിന്നും മെസ്സി ഇമ്പ്രൂവ് ആയി എന്നാണ് ഇദ്ദേഹം അറിയിച്ചത്. ഇദ്ദേഹത്തിന്റെ വാക്കുകൾ ലെ എക്യുപെ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” യഥാർത്ഥ മെസ്സി എന്നുള്ളതിന് ഇനി അർത്ഥങ്ങൾ ഒന്നുമില്ല. മുമ്പ് ഒരു മെസ്സിയുണ്ടായിരുന്നു, ഇപ്പോഴൊരു മെസ്സിയുമുണ്ട്.മെസ്സിയുടെ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ എടുത്തു നോക്കുമ്പോൾ, അദ്ദേഹത്തിന്റെ പ്രകടനം കൂടുതൽ വികസിച്ചു വരുന്നതായി കാണാം.മെസ്സി കൂടുതൽ സജീവമാവുന്നു,നന്നായി ഓടുന്നു, സഹതാരങ്ങൾക്ക് പാസുകളും നിർദ്ദേശങ്ങളും നൽകുന്നു,ഗോളുകൾ നേടുന്നു, ഇതൊക്കെ നമുക്കിപ്പോൾ മെസ്സിയിൽ കാണാം. എന്താണ് മെസ്സിയിൽ നിന്നും പ്രതീക്ഷിക്കുന്നത് എന്നതിനല്ല പ്രാധാന്യം, മറിച്ച് മെസ്സി പുരോഗതി കൈവരിച്ചുവോ എന്നുള്ളതിനാണ് പ്രാധാന്യം.തീർച്ചയായും കഴിഞ്ഞ രണ്ടാഴ്ചയിയിലെ പ്രകടനത്തിൽ നിന്നും മെസ്സി കൂടുതൽ പുരോഗതി നേടിയിട്ടുണ്ട് ” ഇതാണ് റയ്മണ്ട് പറഞ്ഞത്.

പക്ഷേ ലീഗ് വണ്ണിലെ മെസ്സിയുടെ ഗോളടി ആരാധകർക്ക് അല്പം ആശങ്ക നൽകുന്നതാണ്.9 മത്സരങ്ങളിൽനിന്ന് കേവലം ഒരു ഗോൾ മാത്രമാണ് മെസ്സി നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *