മെസ്സിയുടെ തിരിച്ചുവരവ്,പിഎസ്ജിയിൽ ഉണ്ടാവുന്ന പ്രശ്നങ്ങളും ചോദ്യങ്ങളും!
വേൾഡ് കപ്പ് ജേതാവായതിനുശേഷം ഒരു വലിയ ഇടവേള തന്നെ അർജന്റീനയുടെ നായകനായ ലയണൽ മെസ്സിക്ക് പിഎസ്ജി അനുവദിച്ച് നൽകിയിരുന്നു. ഹോളിഡേ ആഘോഷങ്ങൾക്ക് ശേഷം ഇന്നലെയായിരുന്നു ലയണൽ മെസ്സി പാരീസിൽ തിരിച്ചെത്തിയത്. ഖത്തർ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമാണ് മെസ്സി അർജന്റീനക്ക് വേണ്ടി നടത്തിയത്.ഗോൾഡൻ ബോൾ പുരസ്കാരം നേടാൻ മെസ്സിക്ക് സാധിച്ചിരുന്നു.
ലയണൽ മെസ്സി ക്ലബ്ബിൽ തിരിച്ചെത്തിയതോടുകൂടി ചില പ്രശ്നങ്ങളും ചോദ്യങ്ങളും പിഎസ്ജിയിൽ ഉയർന്നു വരുന്നുണ്ട് എന്നാണ് പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.അത് ഏതൊക്കെയാണ് എന്നുള്ളത് നമുക്ക് പരിശോധിക്കാം.
ഒന്നാമത്തെ ചോദ്യം ലയണൽ മെസ്സി ഇനി എന്ന് പിഎസ്ജിക്ക് വേണ്ടി കളിക്കും എന്നുള്ളതാണ്. കഴിഞ്ഞ ദിവസത്തെ പരിശീലനത്തിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല.പക്ഷേ ഇന്ന് അദ്ദേഹം ക്ലബ്ബിനൊപ്പം പരിശീലനം നടത്തിയേക്കും.പിഎസ്ജിയുടെ അടുത്ത മത്സരം കോപ ഡി ഫ്രാൻസിലാണ്.ഈ മത്സരത്തിൽ മെസ്സി കളിക്കാനുള്ള സാധ്യതകൾ കുറവാണ്. അതിനുശേഷം ലീഗ് വണ്ണിൽ ജനുവരി പന്ത്രണ്ടാം തീയതി ആങ്കേഴ്സിനെതിരെയാണ് പിഎസ്ജി കളിക്കുക.പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ മെസ്സി കളിക്കാനുള്ള സാധ്യതകൾ ഇവിടെ കാണുന്നുണ്ട്.
Lionel Messi and Paris Saint-Germain have verbal pact to continue together. 🔴🔵🇦🇷 #PSG
— Fabrizio Romano (@FabrizioRomano) January 3, 2023
There will be a new meeting with his camp to discuss length of contract, salary and more.
Nothing signed this week, no rush as the plan is already clear: Messi will continue in Paris. pic.twitter.com/OAEgWA58cX
അടുത്ത ചോദ്യം പിഎസ്ജിയും ആരാധകരും പാർക്ക് ഡെസ് പ്രിൻസസിൽ മെസ്സിക്ക് ഏത് രൂപത്തിലുള്ള സ്വീകരണമായിരിക്കും ഒരുക്കുക എന്നുള്ളതാണ്. ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടാണ് ലയണൽ മെസ്സിയും സംഘവും കിരീടം നേടിയത്.അതുകൊണ്ടുതന്നെ വലിയ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിനോട് പലർക്കും എതിർപ്പുണ്ട്. മാത്രമല്ല കിലിയൻ എംബപ്പേയെ അർജന്റീന താരങ്ങൾ അധിക്ഷേപിച്ചതൊക്കെ വലിയ വിവാദമായിരുന്നു.ഈ സാഹചര്യത്തിൽ മെസ്സിക്ക് ലഭിക്കുന്ന സ്വീകരണം എങ്ങനെയായിരിക്കും എന്നുള്ളത് വലിയ ഒരു ചോദ്യചിഹ്നമാണ്.
അതോടൊപ്പം തന്നെ ചോദ്യം ഉയർത്തുന്ന മറ്റൊരു കാര്യം ലയണൽ മെസ്സിയുടെ കരാറാണ്.ഈ സീസണോട് കൂടി കരാർ അവസാനിക്കും. മെസ്സി കരാർ പുതുക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.നിലവിൽ ലയണൽ മെസ്സിക്ക് ഏതൊരു ക്ലബ്ബുമായി ചർച്ച നടത്താനും പ്രീ കോൺട്രാക്ടിൽ ഏർപ്പെടാനുമുള്ള സാഹചര്യം വന്നു ചേർന്നിട്ടുണ്ട്.പക്ഷേ അദ്ദേഹം കരാർ പുതുക്കിക്കൊണ്ട് ക്ലബ്ബിൽ തന്നെ തുടരാനാണ് സാധ്യത. ഏതായാലും ഈ ചോദ്യങ്ങൾക്കൊക്കെ ഉടൻ തന്നെ ഒരു ഉത്തരം ലഭിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.