മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും പിൻഗാമിയാവുക ആ താരമെന്ന് റൊണാൾഡോ!
അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയാണ് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയത്.പിഎസ്ജിയിലെ തന്റെ സഹതാരമായ കിലിയൻ എംബപ്പേയെ മറികടന്നു കൊണ്ടാണ് മെസ്സി ഈ പുരസ്കാരം നേടിയത്. കഴിഞ്ഞവർഷം തകർപ്പൻ പ്രകടനമായിരുന്നു എംബപ്പേ നടത്തിയിരുന്നത്. വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ടും എംബപ്പേ സ്വന്തമാക്കിയിരുന്നു.
ഏതായാലും ഈ പുരസ്കാരദാന ചടങ്ങിന് ശേഷം ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ കിലിയൻ എംബപ്പേയോട് നേരിട്ട് സംസാരിച്ചിരുന്നു. അതിനുശേഷം മാധ്യമങ്ങളോട് എംബപ്പേയെ കുറിച്ച് ചില കാര്യങ്ങൾ പങ്കുവെക്കുകയും ചെയ്തു. ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പിൻഗാമിയാവുക ഇനി കിലിയൻ എംബപ്പേയായിരിക്കും എന്നാണ് ഇപ്പോൾ റൊണാൾഡോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Kylian Mbappe Can Succeed Lionel Messi, Cristiano Ronaldo, World Cup Winner Believes https://t.co/T6OjxP22cQ
— PSG Talk (@PSGTalk) February 28, 2023
” നമ്മുടെ കൈവശം ഒരു മികച്ച താരമുണ്ട്. ഒരുപാട് വർഷത്തേക്കുള്ള ടാലന്റ് അദ്ദേഹത്തിന്റെ പക്കലുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും എന്താണോ ചെയ്തത് അത് ഉറപ്പ് നൽകുന്ന ഒരു താരമാണ് കിലിയൻ എംബപ്പേ.തീർച്ചയായും ഇനി അത് ചെയ്യാൻ പോകുന്നത് കിലിയൻ എംബപ്പേയാണ്.തീർച്ചയായും അദ്ദേഹത്തിന് ഇവരുടെ പിൻഗാമിയാവാൻ സാധിക്കും. ഈ വേദിയിൽ വെച്ച് ഞങ്ങൾ പരസ്പരം അഭിവാദ്യം ചെയ്തിരുന്നു.അദ്ദേഹം വളരെ സ്പെഷ്യൽ ആയിട്ടുള്ള ഒരു വ്യക്തിയാണ്.ഞങ്ങൾ പരസ്പരം സംസാരിക്കാറുണ്ട്. ഞങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണ് വെച്ചുപുലർത്തുന്നത് “റൊണാൾഡോ പറഞ്ഞു.
പിഎസ്ജിക്ക് വേണ്ടി സമീപകാലത്ത് മികച്ച പ്രകടനമാണ് എംബപ്പേ നടത്തുന്നത്.ഇനി ബയേണിനെതിരെയുള്ള രണ്ടാം പാദ പ്രീക്വാർട്ടർ മത്സരമാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. ആദ്യപാദത്തിൽ കുറഞ്ഞ സമയം അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നത്.