മെസ്സിയും പിഎസ്ജിയും ഡിവോഴ്‌സിന്റെ വഴിയിൽ :ഫ്രഞ്ച് മാധ്യമം.
ലയണൽ മെസ്സിയുടെ പിഎസ്ജിയുമായുള്ള കോൺട്രാക്ട് അവസാനിക്കാൻ ഇനി അധികം സമയമൊന്നുമില്ല. കരാർ പുതുക്കുന്ന കാര്യത്തിൽ മെസ്സി പോസിറ്റീവായ യാതൊന്നും തന്നെ പ്രകടിപ്പിച്ചിട്ടില്ല. ഫ്രീ ഏജന്റായി കൊണ്ട് ലയണൽ മെസ്സി പിഎസ്ജി വിടാൻ സാധ്യതയുണ്ട് എന്ന് തന്നെയാണ് പലമാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.
ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്കുപ്പ് ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. ലയണൽ മെസ്സിയും പിഎസ്ജിയും ഡിവോഴ്സിന്റെ വഴിയിലാണ് എന്നാണ് ഇവർ ക്യാപ്ഷനായി കൊണ്ട് നൽകിയിട്ടുള്ളത്.ഈ സീസണിന് ശേഷം ലയണൽ മെസ്സിയും പിഎസ്ജിയും പിരിയും എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്. അതിനുള്ള കാരണങ്ങളും ലെ എക്കുപ്പ് നിരത്തുന്നുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട കാരണമായി കൊണ്ട് ഇവർ ചൂണ്ടിക്കാണിക്കുന്നത് സാലറി തന്നെയാണ്.FFP നിയന്ത്രണങ്ങൾ ഉള്ളതിനാലും പുതിയ താരങ്ങളെ ടീമിലേക്ക് എത്തിക്കേണ്ടതിനാലും ലയണൽ മെസ്സിയോട് സാലറി കുറക്കാൻ പിഎസ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ മെസ്സി ഇതിന് തയ്യാറായിട്ടില്ല. ഇക്കാരണം കൊണ്ടാണ് പ്രധാനമായും പിഎസ്ജിക്കും മെസ്സിക്കും പുതിയ കരാറിൽ എത്താൻ സാധിക്കാത്തത് എന്നാണ് ഇവർ പറഞ്ഞു വെക്കുന്നത്.
L'Equipe: PSG and Lionel Messi are ready for 'divorce' https://t.co/rGTZtGntIi
— Football España (@footballespana_) April 3, 2023
അതേസമയം പിഎസ്ജിയുടെ പ്രോജക്റ്റിന്റെ കാര്യത്തിൽ മെസ്സിക്ക് വലിയ എതിർപ്പുണ്ട്, പരിശീലകന്റെ കാര്യത്തിലും താരങ്ങളുടെ കാര്യത്തിലുമൊക്കെ ലയണൽ മെസ്സിക്ക് സംശയങ്ങളുണ്ട്. മികച്ച ഒരു പ്രോജക്ട് വാഗ്ദാനം ചെയ്യാൻ ക്ലബ്ബിന് സാധിക്കാത്തതുകൊണ്ടാണ് മെസ്സി ക്ലബ്ബ് വിടാൻ ആലോചിക്കുന്നത് എന്നും കാരണമായി കൊണ്ട് പറഞ്ഞുവെക്കുന്നുണ്ട്. ഏതായാലും മെസ്സിയും പിഎസ്ജിയും വഴി പിരിയും എന്ന് തന്നെയാണ് നമുക്ക് ഇതിൽ നിന്നും വ്യക്തമാവുക.
എങ്ങോട്ട് എന്നുള്ളത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. എഫ്സി ബാഴ്സലോണ ലയണൽ മെസ്സിയെ തിരികെ എത്തിക്കാൻ വേണ്ടി ഇപ്പോൾ പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്.