മെസ്സിയും ക്രിസ്റ്റ്യാനോയും യൂറോപ്പ് വിട്ടു,എംബപ്പേ ക്ലബ്ബ് വിടുന്നു,ഇത് നെയ്മറുടെ ഊഴം.

കഴിഞ്ഞ 15 വർഷക്കാലത്തോളം ഫുട്ബോൾ ലോകം അടക്കി ഭരിച്ച ഇതിഹാസങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇപ്പോൾ ഈ രണ്ടു താരങ്ങളും യൂറോപ്യൻ ഫുട്ബോളിനോട് വിടപറഞ്ഞിട്ടുണ്ട്. ലയണൽ മെസ്സി അമേരിക്കയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലുമാണ് ഇപ്പോൾ ഉള്ളത്. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നെയ്മറെ കുറിച്ചാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതായത് സൂപ്പർതാരം കിലിയൻ എംബപ്പേ പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ്. ഇതോടെ പിഎസ്ജി എന്ന ക്ലബ്ബിന്റെ മുഖമുദ്ര നെയ്മർ മാത്രമായിരിക്കും. നെയ്മർക്കും പിഎസ്ജിക്കും മികച്ച പ്രകടനം നടത്തിക്കൊണ്ട് മുന്നോട്ടുവരാനുള്ള ഒരു സുവർണ്ണാവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത് എന്നാണ് ഗോൾ കണ്ടെത്തിയിരിക്കുന്നത്.

മികച്ച ഒരു പരിശീലകൻ ഇപ്പോൾ പിഎസ്ജിക്കുണ്ട്.കുറെ മികച്ച താരങ്ങളും ടീമിലുണ്ട്.എംബപ്പേ ക്ലബ്ബ് വിടുന്നത് കൊണ്ട് തന്നെ പിഎസ്ജിയുടെ ആരാധക പിന്തുണ സ്വാഭാവികമായും നെയ്മറിലേക്ക് തിരിയും.യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഇതുവരെ നേടാൻ സാധിക്കാത്ത പിഎസ്ജിക്ക് മെസ്സിയുടെയും എംബപ്പേയുടെയും അഭാവത്തിൽ അത് നേടിക്കൊടുക്കാൻ നെയ്മർക്ക് കഴിഞ്ഞാൽ തീർച്ചയായും യൂറോപ്പ്യൻ ഫുട്ബോളിന്റെ അത്യുന്നതങ്ങളിലെത്താൻ അത് നെയ്മറെ സഹായിച്ചേക്കും.

ഹാലന്റ്,എംബപ്പേ എന്നിവർ അപ്പോഴും നെയ്മർക്ക് വെല്ലുവിളിയായി കൊണ്ട് യൂറോപ്പിൽ ഉണ്ടാവും. പക്ഷേ ഒരുകാലത്ത് മെസ്സിക്കും റൊണാൾഡോക്കും പുറകിൽ മൂന്നാമനായി കൊണ്ട് പരിഗണിക്കപ്പെട്ടിരുന്ന താരമാണ് നെയ്മർ.പരിക്കുകൾ കൊണ്ടും മറ്റു വിവാദങ്ങൾ കൊണ്ടും അദ്ദേഹം പിറകിലേക്ക് പോവുകയായിരുന്നു.പക്ഷേ ഒന്ന് ശ്രദ്ധിച്ചു കഴിഞ്ഞാൽ നെയ്മർക്കു നിഷ്പ്രയാസം എംബപ്പേയേയും ഹാലന്റിനെയുമൊക്കെ കീഴടക്കിക്കൊണ്ട് ഒന്നാമനാവാൻ സാധിക്കും. അതിന് നെയ്മർ മനസ്സ് വക്കണമെന്ന് മാത്രം.

Leave a Reply

Your email address will not be published. Required fields are marked *