മെസ്സിയും ക്രിസ്റ്റ്യാനോയും നേർക്കുനേർ,മത്സരം എങ്ങനെ കാണാം?
ഫുട്ബോൾ ലോകം ആവേശത്തോടുകൂടി ഉറ്റുനോക്കി കൊണ്ടിരിക്കുന്ന ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം ഇന്നാണ് അരങ്ങേറുക. സൗദി ടൂറിന്റെ ഭാഗമായി പിഎസ്ജി ഇന്ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ ഓൾ സ്റ്റാർ ഇലവനെയാണ് നേരിടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 10:30നാണ് ഈയൊരു മത്സരം നടക്കുക.റിയാദിൽ വെച്ചാണ് മത്സരം അരങ്ങേറുന്നത്.
റിയാദിലെ പ്രധാനപ്പെട്ട ക്ലബ്ബുകളായ അൽ നസ്ർ,അൽ ഹിലാൽ എന്നീ ക്ലബ്ബുകളിലെ സൂപ്പർതാരങ്ങളാണ് പിഎസ്ജിക്കെതിരെ കളിക്കുക. ഈ ടീമിന്റെ ക്യാപ്റ്റൻ ആം ബാൻഡ് അണിയുക ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. മാത്രമല്ല അദ്ദേഹത്തിന്റെ സൗദി അറേബ്യയിലെ അരങ്ങേറ്റ മത്സരം കൂടിയാണിത്.പിഎസ്ജി നിരയിൽ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
🔜 Mañana…
— Copa Mundial FIFA 🏆 (@fifaworldcup_es) January 18, 2023
🇦🇷 Leo Messi 🆚 Cristiano Ronaldo 🇵🇹 pic.twitter.com/HPrwjriijH
മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് ഇന്ത്യയിൽ ഇല്ല. അതേസമയം പിഎസ്ജിയുടെ ഫേസ്ബുക്ക് പേജിലൂടെ ഉണ്ടാവുമെന്നുള്ള കാര്യം ക്ലബ് തന്നെ അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനു വേണ്ടി പണം മുടക്കേണ്ടി വന്നേക്കും.ബീയിൻ സ്പോർട്സ് മത്സരം ടെലികാസ്റ്റ് ചെയ്യുന്നതിനാൽ ഗൾഫ് നാടുകളിൽ ഉള്ളവർക്ക് മത്സരം കാണാൻ അത് സഹായകരമായേക്കും
ഏതായാലും ലയണൽ മെസ്സിയും റൊണാൾഡോയും നേർക്കുനേർ വരുന്നു എന്ന രൂപത്തിലാണ് ഈ മത്സരം പ്രശസ്തിയാർജിച്ചിരിക്കുന്നത്.ഒരുപക്ഷേ കരിയറിൽ ഇരുവരും അവസാനമായി ഏറ്റുമുട്ടുന്ന ഒരു മത്സരം കൂടിയായിരിക്കും ഇത്.മെസ്സിക്കെതിരെയാണ് തന്റെ സൗദിയിലെ അരങ്ങേറ്റം എന്നുള്ളത് റൊണാൾഡോയെ സംബന്ധിച്ചിടത്തോളവും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.