മെസ്സിയും എംബപ്പേയും പൊളിച്ചടുക്കി,തകർപ്പൻ ജയം നേടി PSG.

ഫ്രഞ്ച് ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.ലീഗിലെ രണ്ടാം സ്ഥാനക്കാരായ ലെൻസിനെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയിട്ടുള്ളത്.ഒരു ഗോളും ഒരു അസിസ്റ്റും നേടിയ സൂപ്പർ താരം കിലിയൻ എംബപ്പേയാണ് മത്സരത്തിൽ തിളങ്ങിയത്.മെസ്സി,വീറ്റിഞ്ഞ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.

മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റിൽ ലെൻസിന്റെ സാലിസ് അബ്ദുൽ സമദ് റെഡ് കാർഡ് കണ്ട് പുറത്തു പോവുകയായിരുന്നു.ഇത് ലെൻസിന് കനത്ത തിരിച്ചടിയാണ് ഏൽപ്പിച്ചത്. തുടർന്ന് 10 പേരുമായി കളിച്ച ലെൻസ് 31ആം മിനിട്ടിലാണ് ആദ്യ ഗോൾ വഴങ്ങിയത്.കിലിയൻ എംബപ്പേയാണ് ഗോൾ നേടിയത്.വീറ്റിഞ്ഞയുടെ അസിസ്റ്റിൽ നിന്നാണ് ഗോൾ പിറന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ഗോളുകളോ അസിസ്റ്റുകളോ ഇല്ലാത്തതിന്റെ പേരിൽ ഏൽക്കേണ്ടി വിമർശനങ്ങൾക്ക് ഇതോടുകൂടി അറുതി വരുത്താൻ എംബപ്പേക്ക് സാധിച്ചു.

37ആം മിനുട്ടിൽ വീറ്റിഞ്ഞയുടെ ഗോൾ പിറന്നു.നുനോ മെന്റസാണ് അസിസ്റ്റ് നൽകിയത്.എംബപ്പേയെ പോലെ തന്നെ ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് ഈ പോർച്ചുഗീസ് താരവും കയ്യടി നേടിയിട്ടുണ്ട്.40ആം മിനിട്ടിലാണ് മനോഹരമായ ഗോൾ പിറന്നത്. ലയണൽ മെസ്സി ഉണ്ടാക്കിയെടുത്ത മുന്നേറ്റം എംബപ്പേക്ക് നൽകുകയായിരുന്നു. താരം ഒരു ബാക്ക് പാസിലൂടെ അത് മെസ്സിയിലേക്ക് തന്നെ എത്തിച്ചു.തുടർന്ന് മെസ്സി മികച്ച ഒരു ഷോട്ടിലൂടെ അത് ഫിനിഷ് ചെയ്യുകയായിരുന്നു.

പിന്നീട് അറുപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലെൻസ് താരം ഫ്രാങ്കോവ്സ്ക്കി വലയിൽ എത്തിച്ചതോടെ മത്സരം 3-1 ആയി. പിന്നീട് ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെ മത്സരം ഈ സ്കോറിൽ അവസാനിച്ചു. നിലവിൽ രണ്ടാം സ്ഥാനക്കാരായ ലെൻസിനേക്കാൾ ഒമ്പത് പോയിന്റിന്റെ ലീഡ് പിഎസ്ജിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *