മെസ്സിയും എംബപ്പേയും ഗോൾ നേടി,പിഎസ്ജി മുന്നോട്ട്!

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി വിജയം നേടിയിട്ടുണ്ട്. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പിഎസ്ജി നാന്റസിനെ പരാജയപ്പെടുത്തിയത്. ഒരിക്കൽ കൂടി സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും ഗോൾ കണ്ടെത്തുകയായിരുന്നു.

മത്സരത്തിന്റെ പന്ത്രണ്ടാം മിനിട്ടിലാണ് മെസ്സിയുടെ ഗോൾ പിറന്നത്. പിന്നീട് പതിനേഴാം മിനിറ്റിൽ അവർ ഒരു സെൽഫ് ഗോൾ കൂടി വഴങ്ങിയതോടെ പിഎസ്ജിയുടെ ലീഡ് രണ്ടായി ഉയർന്നു. എന്നാൽ 31ആം മിനിട്ടിലും 38ആം മിനിട്ടിലും നാന്റസ് ഗോൾ നേടിയതോടുകൂടി പിഎസ്ജി പ്രതിരോധത്തിലായി.

പക്ഷേ രണ്ടാം പകുതിയിൽ പിഎസ്ജി മത്സരം തിരിച്ചുപിടിക്കുകയായിരുന്നു. അറുപതാം മിനിറ്റിൽ ഡാനിലോ പെരീര ഹെഡറിലൂടെ ഗോൾ നേടി. 92ആം മിനിറ്റിൽ കിലിയൻ എംബപ്പേ കൂടി ഗോൾ നേടിയതോടെ പിഎസ്ജി തങ്ങളുടെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.

നിലവിൽ പിഎസ്ജി തന്നെയാണ് ഒന്നാം സ്ഥാനത്ത്.ഇനി പിഎസ്ജി അടുത്ത മത്സരം ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെയാണ് കളിക്കുക. ചാമ്പ്യൻസ് ലീഗിൽ മുന്നോട്ടു പോവണമെങ്കിൽ പിഎസ്ജിക്ക് ആ മത്സരത്തിൽ വിജയം അനിവാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *