മെസ്സിയാണ് ലോകത്തെ മികച്ച താരം എന്നതിൽ ഇനിയും നിങ്ങൾക്ക് സംശയമുണ്ടോ? : ഫ്രഞ്ച് ജേണലിസ്റ്റിനോട് അർജന്റൈൻ താരം!
ഇന്നലെ നടന്ന മത്സരത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് ഒരു അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കായിരുന്നു ലെൻസ് പിഎസ്ജിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ അർജന്റീന സൂപ്പർതാരമായ ഫകുണ്ടോ മെഡിന ലെൻസിന് വേണ്ടി മുഴുവൻ സമയവും കളിച്ചിരുന്നു.
ഈ മത്സരത്തിനുശേഷം ലയണൽ മെസ്സിയെ കുറിച്ച് ഫ്രഞ്ച് ജേണലിസ്റ്റ് മെഡിനയോട് ചോദിച്ചിരുന്നു.മെസ്സിയാണ് ലോകത്തെ ഏറ്റവും മികച്ച താരം എന്നതിൽ ഇനിയും നിങ്ങൾക്ക് സംശയമുണ്ടോ എന്നായിരുന്നു ചോദ്യമായി കൊണ്ട് ഈ അർജന്റീനകാരൻ ജേണലിസ്റ്റിനോട് ചോദിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
"¿TE QUEDA DUDA QUE MESSI ES EL MEJOR DEL MUNDO?"
— SportsCenter (@SC_ESPN) January 2, 2023
✍️ Facundo Medinapic.twitter.com/pAfkUXERr3
‘ ലോകത്തിലെ ഏറ്റവും മികച്ച താരം ആരാണ് എന്നുള്ള കാര്യത്തിൽ നിങ്ങൾക്ക് ഇപ്പോഴും സംശയങ്ങൾ ഉണ്ടോ? നിങ്ങൾ എന്നോട് വളരെ വിചിത്രമായ രൂപത്തിലാണ് ചോദിക്കുന്നത്.മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. അത് നിങ്ങൾ ആസ്വദിക്കേണ്ടിയിരിക്കുന്നു.എതിരാളികളെ കുറിച്ച് പറയാൻ ഞാൻ ആളല്ല.പക്ഷേ ലോകത്തിലെ ഏറ്റവും മികച്ച താരം ഇന്ന് അവരുടെ കൂടെ ഇല്ലായിരുന്നു.കൂടാതെ നെയ്മറും ഇല്ലായിരുന്നു. പക്ഷേ ഞങ്ങൾ നല്ല രൂപത്തിൽ കളിച്ചു കൊണ്ടാണ് വിജയം സ്വന്തമാക്കിയത്. ഇതുപോലെ ഇനിയും തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു ‘ മെഡിന പറഞ്ഞു.
അർജന്റീന വേൾഡ് കപ്പിനുള്ള 50 താരങ്ങളുടെ പ്രിലിമിനറി ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടം ഉണ്ടായിരുന്ന താരം കൂടിയാണ് മെഡിന.ഈ ലീഗ് വണ്ണിൽ തകർപ്പൻ പ്രകടനമാണ് ലെൻസ് പുറത്തെടുക്കുന്നത്. അതിൽ വലിയ റോൾ വഹിക്കാൻ ഈയൊരു അർജന്റീന താരത്തിന് കഴിയുന്നുണ്ട്.