മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല : പോച്ചെട്ടിനോ
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി നിലവിലെ ചാമ്പ്യൻമാരായ ലില്ലിയെ തകർത്തു വിട്ടിരുന്നു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയം നേടിയത്. സൂപ്പർ താരം ലയണൽ മെസ്സി ഒരു ഗോളും ഒരു അസിസ്റ്റുമായി മികച്ചുനിന്നു.
ഇപ്പോഴിതാ താരത്തെ പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ പ്രശംസിച്ചിട്ടുണ്ട്.മെസ്സിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന കാര്യത്തിൽ തനിക്കൊരു സംശയവും ഉണ്ടായിരുന്നില്ല എന്നാണ് പോച്ചെട്ടിനോ പറഞ്ഞത്. മത്സരത്തിനുശേഷം സംസാരിക്കുകയായിരുന്നു പോച്ചെട്ടിനോ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 7, 2022
” ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സിയെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല.എല്ലാവരെ പോലെയും അദ്ദേഹത്തിന് അഡാപ്റ്റാവാൻ സമയം വേണമായിരുന്നു. ഏകദേശം ഒരു മാസത്തോളമാണ് കോവിഡ് മൂലം മെസ്സി കളിക്കാതിരുന്നത്. ആ അവസ്ഥയിൽ നിന്നും മികച്ച ഒരു ഫിസിക്കൽ കണ്ടീഷനിലേക്ക് എത്താൻ മെസ്സിക്ക് സമയം ആവശ്യമായിരുന്നു.മെസ്സിയുടെ ആത്മാർത്ഥതയും ഇടപെടലുകളും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് ” ഇതാണ് പോച്ചെ പറഞ്ഞിട്ടുള്ളത്.
ലീഗ് വണ്ണിലെ തന്റെ രണ്ടാമത്തെ ഗോളായിരുന്നു മെസ്സി ഇന്നലെ നേടിയത് അതേസമയം ആറ് ലീഗ് വൺ അസിസ്റ്റുകൾ മെസ്സിയുടെ പേരിലുണ്ട്.