മെസ്സിക്ക് ലീഡർഷിപ് ക്വാളിറ്റിയില്ല : വിമർശനവുമായി മുൻ പിഎസ്ജി താരം
കഴിഞ്ഞ മത്സരത്തിൽ ഒജിസി നീസിനോട് പിഎസ്ജി പരാജയം രുചിച്ചിരുന്നു.ഇതോടെ ഫ്രഞ്ച് കപ്പിൽ നിന്നും പിഎസ്ജി പുറത്തായിരുന്നു.സൂപ്പർ താരം ലയണൽ മെസ്സിയുൾപ്പടെയുള്ള താരങ്ങൾ കളിച്ചിട്ടും പിഎസ്ജിക്ക് ഒരു ഗോൾ പോലും നേടാനായിരുന്നില്ല.അത്കൊണ്ട് തന്നെ മെസ്സിയുൾപ്പടെയുള്ള താരങ്ങൾക്ക് വലിയ രൂപത്തിലുള്ള വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നുണ്ട്.
ഇപ്പോഴിതാ ലയണൽ മെസ്സിയെ മുൻ പിഎസ്ജി ഗോൾകീപ്പർ ജെറോം അലോൺസോ വിമർശനങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്.മെസ്സിയുടെ ലീഡർഷിപ്പ് ക്വാളിറ്റിയെയാണ് ഇദ്ദേഹം വിമർശിച്ചിട്ടുള്ളത്.മെസ്സിയിൽ ഇതുവരെ ഒരു ലീഡറേ കാണാൻ സാധിച്ചിട്ടില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത്.
Former PSG Goalkeeper Rips Lionel Messi for His Lack of Leadership https://t.co/08qw5rYrR1
— PSG Talk (@PSGTalk) February 2, 2022
“എന്നെ സംബന്ധിച്ചിടത്തോളം മെസ്സി പെരുമാറ്റം കൊണ്ടും പ്രകടനം കൊണ്ടും ഒരു നല്ല ലീഡർക്കുള്ള ഉദാഹരണമായി മാറേണ്ടതുണ്ട്.പക്ഷേ ഇതുവരെ മെസ്സിയിൽ ഞാനൊരു ലീഡറെ കണ്ടിട്ടില്ല.മത്സരം നിയന്ത്രിക്കുന്ന,നിർദേശങ്ങൾ നൽകുന്ന ഒരു മനോഭാവം ഇതുവരെ മെസ്സിയിൽ നിന്നും കാണാൻ സാധിച്ചിട്ടില്ല.മെസ്സി ആശങ്കപ്പെട്ടിരിക്കുകയാണോ എന്നുള്ള കാര്യം എനിക്കറിയില്ല.അദ്ദേഹം ഇൻവോൾവാവുന്നില്ല.അദ്ദേഹം ഇപ്പോഴും ബാഴ്സ വിട്ട ദുഃഖത്തിലാണോ എന്നുള്ള കാര്യവും എനിക്കറിയില്ല. അദ്ദേഹത്തിന്റെ കാര്യത്തിൽ ഒരു അവ്യക്തത നിലനിൽക്കുന്നുണ്ട്.നീസിനെതിരെയുള്ള മത്സരത്തിൽ ഒന്നും ചെയ്യാനാവാത്ത ഒരു മെസ്സിയെയാണ് നാം കണ്ടത് ” ഇതാണ് അലോൺസോ ലെ എക്യുപെയോട് പറഞ്ഞത്.
പിഎസ്ജിയിൽ എത്തിയിട്ട് പകുതി സീസൺ കഴിഞ്ഞിട്ടും ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ മെസ്സിക്ക് ഇതുവരെ സാധിച്ചിട്ടില്ല.ആറു ഗോളുകൾ മാത്രമാണ് മെസ്സി നേടിയിട്ടുള്ളത്.ലീഗ് വണ്ണിൽ ഒരേയൊരു ഗോൾ മാത്രമാണ് മെസ്സിയുടെ പേരിലുള്ളത്.