മെസ്സിക്ക് കൂവൽ,എംബപ്പേക്ക് കയ്യടി, മത്സരശേഷം ആരാധകരെ അഭിവാദ്യം ചെയ്യാതെ മെസ്സി.

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി പരാജയം ഏൽക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പിഎസ്ജിയെ റെന്നസ് ഞെട്ടിച്ചത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും കിലിയൻ എംബപ്പേ യുമൊക്കെ ഈ മത്സരത്തിൽ ഉണ്ടായിരുന്നു. എന്നിട്ട് പോലും ഒരു ഗോൾ നേടാൻ പിഎസ്ജിക്ക് ഈ മത്സരത്തിൽ സാധിക്കാതെ പോവുകയായിരുന്നു.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന്റെ രോഷം പിഎസ്ജി ആരാധകർക്ക് നല്ല രൂപത്തിലുണ്ട്. അതുകൊണ്ടുതന്നെ പിഎസ്ജി ആരാധകർ ലയണൽ മെസ്സിയെ കൂവി വിളിച്ചുകൊണ്ട് പ്രതിഷേധം പ്രകടിപ്പിക്കും എന്ന വാർത്തകൾ നേരത്തെ സജീവമായിരുന്നു.അത് തന്നെയാണ് ഇന്നലെ സംഭവിച്ചിട്ടുള്ളത്. ലയണൽ മെസ്സിയുടെ പേര് അനൗൺസ് ചെയ്യുന്ന സമയത്ത് പിഎസ്ജി ആരാധകരിൽ പലരും കൂവുകയായിരുന്നു.

എന്നാൽ കിലിയൻ എംബപ്പേയുടെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചിട്ടുള്ളത്.എംബപ്പേയുടെ പേര് അനൗൺസ് ചെയ്തപ്പോൾ പല ആരാധകരും കയ്യടിക്കുകയും എഴുന്നേറ്റു നിൽക്കുകയുമായിരുന്നു.ഈ രണ്ട് താരങ്ങളോടും വ്യത്യസ്തമായ സമീപനമാണ് ആരാധകർ നടത്തിയിരുന്നത്.എന്നാൽ മത്സരശേഷം എല്ലാ പിഎസ്ജി താരങ്ങളും തങ്ങളുടെ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു.

പക്ഷേ ലയണൽ മെസ്സി ഇതിന് വിസമ്മതിക്കുകയായിരുന്നു. മത്സരം അവസാനിച്ച ഉടനെ മെസ്സി നേരെ ലോക്കർ റൂമിലേക്ക് പോവുകയായിരുന്നു. ആരാധകരുടെ ഈ കൂവലിൽ കടുത്ത അസംതൃപ്തി ലയണൽ മെസ്സിക്കുണ്ട് എന്ന് വേണം വിലയിരുത്താൻ. ഏതായാലും പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസ്സി അടുത്ത സീസണിൽ പിഎസ്ജിയിൽ ഉണ്ടാവാൻ സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *