മെസ്സിക്കൊപ്പം നിൽക്കാനാവുന്നത് തന്നെ വലിയ ബഹുമതി : തന്റെ റോൾ മോഡലുകളെ വെളിപ്പെടുത്തി നെയ്മർ!

ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി നിലവിൽ പ്രീ സീസൺ ടൂറിന് വേണ്ടി ജപ്പാനിലാണുള്ളത്. 3 സൗഹൃദ മത്സരങ്ങളാണ് പിഎസ്ജി കളിക്കുക. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം പിഎസ്ജിയുടെ സൂപ്പർതാരങ്ങൾ ജപ്പാനിലെ ചെറിയ കുട്ടികളോടൊപ്പം പരിശീലനം നടത്തിയിരുന്നു. മെസ്സിയും നെയ്മറും എംബപ്പേയുമൊക്കെ ഇതിൽ പങ്കെടുത്തിരുന്നു.

ഏതായാലും ഇതിനുശേഷം നടന്ന ചോദ്യോത്തര വേളയിൽ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മറിനോട് തന്റെ റോൾ മോഡലുകളെ കുറിച്ച് ചോദിച്ചിരുന്നു. തന്റെ സഹതാരമായ ലയണൽ മെസ്സി ഒരു റോൾ മോഡലാണ് എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. കൂടാതെ ബ്രസീലിയൻ ഇതിഹാസങ്ങളായ കക്ക, റൊണാൾഡോ,റൊണാൾഡീഞ്ഞോ എന്നിവരെയും നെയ്മർ തന്റെ റോൾ മോഡലുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ റോൾ മോഡലുകളെ കുറിച്ച് സംസാരിക്കുമ്പോൾ തീർച്ചയായും ഞാൻ ബ്രസീലിയൻ താരങ്ങളെ കുറിച്ച് സംസാരിക്കേണ്ടിവരും.കക്ക,റൊണാൾഡോ,റൊണാൾഡീഞ്ഞോ എന്നിവരാണ് എന്റെ റോൾ മോഡലുകളായ ബ്രസീലിയൻ താരങ്ങൾ.മറ്റൊരു റോൾ മോഡൽ മെസ്സിയാണ്. എന്നെ ഒരുപാട് പ്രചോദിപ്പിച്ച ഒരു താരമാണ് ലയണൽ മെസ്സി. അദ്ദേഹത്തോടൊപ്പം ഇന്ന് നിൽക്കാനാവുന്നതും ഇടപഴകാനാവുന്നതുമൊക്കെ വലിയ ഒരു ബഹുമതിയാണ് ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.

മുമ്പ് എഫ്സി ബാഴ്സലോണയിൽ വർഷങ്ങളോളം മെസ്സിയും നെയ്മറും ഒരുമിച്ച് കളിച്ചിരുന്നു. പിന്നീട് നെയ്മർ ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തുകയായിരുന്നു.ഒടുവിൽ കഴിഞ്ഞ സമ്മറിൽ മെസ്സിയും ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയതോടുകൂടിയാണ് ഇരുവരും വീണ്ടും ഒരുമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *