മികച്ച അന്തരീക്ഷം വേണം,കിരീടനേട്ടം ഒരുമിച്ച് ആഘോഷിക്കാം: ആരാധകരോട് പോച്ചെട്ടിനോ!
ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്.ലെൻസാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഇന്നത്തെ മത്സരത്തിൽ പരാജയപ്പെടാതിരുന്നാൽ ഞങ്ങളുടെ പത്താം ലീഗ് വൺ കിരീടം ഉറപ്പിക്കാൻ പിഎസ്ജിക്ക് സാധിക്കും. അതുകൊണ്ടുതന്നെ ഈ കിരീടനേട്ടം ആഘോഷിക്കാൻ തങ്ങളുടെ ആരാധകരെ പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ ക്ഷണിച്ചിട്ടുണ്ട്. മികച്ച ഒരു അന്തരീക്ഷം ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് താനെന്നാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣️💬
— Paris Saint-Germain (@PSG_English) April 22, 2022
Ahead of #PSGRCL, Mauricio Pochettino spoke to #PSGTV and the media. Quotes ⬇️https://t.co/7KGuVQn5Ve
” ഈ കിരീട നേട്ടത്തിന് നിങ്ങൾ മൂല്യം കൽപ്പിക്കേണ്ടതുണ്ട്. ഈ കിരീടം നിങ്ങൾക്ക് നേടാൻ സാധിച്ചിട്ടില്ല എങ്കിൽ അത് വലിയ പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഈ കിരീടം നേടി കഴിഞ്ഞാൽ, അതിനെ ഒരിക്കലും വിലകുറച്ച് കാണരുത്. വ്യക്തിപരമായി ഈ കിരീടനേട്ടം വളരെ പ്രധാനപ്പെട്ടതാണ്. ക്ലബ്ബിനും ആരാധകർക്കും അങ്ങനെതന്നെയാണ്. ആരാധകർ ഞങ്ങളോടൊപ്പം ഈ നേട്ടം ആഘോഷിക്കാൻ ഉണ്ടാവുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഈ മത്സരത്തിനും ആഘോഷത്തിനും മികച്ച ഒരു അന്തരീക്ഷം വേണം. ആരാധകർ ക്ലബ്ബിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ തവണ ലീഗ് വൺ കിരീടം നേടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല. ഇത്തവണ കിരീടം നേടുന്നതോടുകൂടി ഏറ്റവും കൂടുതൽ തവണ ലീഗ് വൺ കിരീടങ്ങൾ നേടിയ ടീമുകളിൽ ഒന്നാവാൻ പിഎസ്ജിക്ക് സാധിക്കും.