മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല,മെസ്സിയെ കൂവി പിഎസ്ജി ആരാധകർ!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത 5 ഗോളുകൾക്കായിരുന്നു ഈ മത്സരത്തിൽ പിഎസ്ജി വിജയിച്ചിരുന്നത്. സൂപ്പർതാരം കിലിയൻ എംബപ്പേ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു.

വിലക്ക് നീക്കിയതിനു ശേഷം ലയണൽ മെസ്സി മടങ്ങിയെത്തിയ മത്സരമായിരുന്നു ഇത്.സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടായിരുന്നു. എന്നാൽ ഒരു നല്ല വരവേൽപ്പല്ല മെസ്സിക്ക് ലഭിച്ചിട്ടുള്ളത്. മെസ്സിയുടെ പേര് അനൗൺസ് ചെയ്ത സമയത്ത് പിഎസ്ജി ആരാധകർ കൂവുകയായിരുന്നു. മാത്രമല്ല മെസ്സി ഓരോ തവണ പന്ത് സ്പർശിക്കുമ്പോഴും ആരാധകരിൽ നിന്ന് അദ്ദേഹത്തിന് കൂവൽ ഏൽക്കേണ്ടി വന്നു.ചില ആരാധകർ മെസ്സിയെ പിന്തുണച്ചുകൊണ്ട് കയ്യടിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷേ ആരാധകരും മെസ്സിയും തമ്മിലുള്ള ബന്ധം പൂർണ്ണമായും തകർന്നിട്ടുണ്ട് എന്ന് തന്നെയാണ് ഇന്നലത്തെ സംഭവ വികാസങ്ങളും തെളിയിക്കുന്നത്. മുമ്പ് സംഭവിച്ച കാര്യങ്ങളിൽ മെസ്സി മാപ്പ് പറഞ്ഞിട്ടും അദ്ദേഹത്തെ വിടാൻ ആരാധകർ തയ്യാറായിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

ഏതായാലും ലയണൽ മെസ്സി ഈ സീസണിന് ശേഷം പിഎസ്ജി വിടാൻ തന്നെയാണ് സാധ്യതകൾ. മെസ്സി എങ്ങോട്ട് പോകും എന്നുള്ളത് മാത്രമാണ് ഇപ്പോൾ ആരാധകരെ അലട്ടുന്ന വിഷയം. ബാഴ്സയിലേക്ക് പോകാനാണ് മെസ്സി ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *