മരണം അര സെന്റീമീറ്റർ തൊട്ടടുത്തായിരുന്നു: പിഎസ്ജി താരം പറയുന്നു.

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു പിഎസ്ജിയുടെ സ്പാനിഷ് ഗോൾകീപ്പറായ സെർജിയോ റിക്കോക്ക് ഒരു അപകടം സംഭവിച്ചത്. കുതിരയോട്ടത്തിനിടയിലാണ് ആക്സിഡന്റ് നടന്നത്.അദ്ദേഹത്തിന്റെ തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് മൂന്ന് മാസത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. കോമയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. പിന്നീട് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

30കാരനായ താരം വളരെ വേഗത്തിൽ റിക്കവർ ആയി വരികയാണ്. ഇപ്പോൾ ആ ആക്സിഡന്റിനെ കുറിച്ചും ഭാവി പ്ലാനുകളെക്കുറിച്ചുമെല്ലാം റിക്കോ സംസാരിച്ചിട്ടുണ്ട്. മരണം തന്റെ അര സെന്റീമീറ്റർ തൊട്ടടുത്തായിരുന്നു എന്നാണ് റിക്കോ പറഞ്ഞിട്ടുള്ളത്. ഈ സീസണിൽ തന്നെ കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും റിക്കോ കൂട്ടിച്ചേർത്തിട്ടുണ്ട്.പിഎസ്ജിയുടെ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റീക്കോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ഇപ്പോൾ കാര്യങ്ങളെല്ലാം നല്ല രീതിയിൽ പോകുന്നുണ്ട്.ഓരോ ദിവസം കൂടുന്തോറും ഞാൻ കൂടുതൽ കരുത്തനായി വരുകയാണ്. മരണം എന്റെ അര സെന്റീമീറ്റർ തൊട്ടടുത്തായിരുന്നു.പക്ഷേ ഞാൻ അതിനെ അതിജീവിച്ചു.ഇപ്പോൾ എന്റെ ലക്ഷ്യം ടീമിന് വേണ്ടി തയ്യാറാവുക എന്നുള്ളതാണ്.ഈ സീസണിൽ തന്നെ കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട് ” ഇതാണ് സെർജിയോ റിക്കോ പറഞ്ഞിട്ടുള്ളത്.

സെവിയ്യയിലൂടെ വളർന്ന താരമായ റിക്കോ 2019 ലാണ് പിഎസ്ജിയുടെ താരമായി മാറിയത്. സ്പെയിനിന്റെ നാഷണൽ ടീമിന് വേണ്ടി ഒരു മത്സരം കളിക്കാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.ഏതായാലും പൂർവാധികം ശക്തിയോടെ അദ്ദേഹത്തിന് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ കഴിയട്ടെ എന്ന് പ്രാർത്ഥനയിലാണ് ഫുട്ബോൾ ലോകം ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *