ബ്രേക്കിങ് ന്യൂസ് : മെറ്റ്സിനെതിരെയുള്ള മത്സരത്തിൽ നിന്നും മെസ്സി പുറത്ത്!
ലീഗ് വണ്ണിൽ നടക്കുന്ന പിഎസ്ജിയുടെ അടുത്ത മത്സരമായ മെറ്റ്സിനെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ സേവനം പിഎസ്ജിക്ക് ലഭിച്ചേക്കില്ല. പിഎസ്ജി ഇക്കാര്യം സ്ഥിരീകരിച്ചതായി പ്രമുഖ ഫുട്ബോൾ മാധ്യമമായ ബ്ലീച്ചർ റിപ്പോർട്ട് പുറത്ത് വിട്ടിട്ടുണ്ട്.പരിക്കാണ് മെസ്സിയെ അലട്ടുന്നത്.താരത്തിന്റെ ഇടത് കാൽമുട്ടിനാണ് പരിക്കേറ്റിരിക്കുന്നത്.ഇതോടെ മെറ്റ്സിനെതിരെയുള്ള ടീമിനോടൊപ്പം താരം സഞ്ചരിക്കില്ലെന്ന് വ്യക്തമായിട്ടുണ്ട്.
PSG confirm Lionel Messi will miss Wednesday’s Ligue 1 game vs. Metz due to a knock on his left knee pic.twitter.com/MBiu1pUrLC
— B/R Football (@brfootball) September 21, 2021
ലീഗ് വണ്ണിലെ ഏഴാം റൗണ്ട് പോരാട്ടത്തിലാണ് പിഎസ്ജി മെറ്റ്സിനെ നേരിടുന്നത്. ബുധനാഴ്ച്ച രാത്രി ഇന്ത്യൻ സമയം 12:30-ന് മെറ്റ്സിന്റെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക. പിഎസ്ജിക്കായി മൂന്ന് മത്സരങ്ങൾ കളിച്ച മെസ്സിക്ക് ഇതുവരെ ഒരു ഗോളോ അസിസ്റ്റോ നേടാൻ സാധിച്ചിട്ടില്ല. അതിന് പിന്നാലെയാണ് മറ്റൊരു തിരിച്ചടി കൂടി താരത്തിന് ഏറ്റിരിക്കുന്നത്.നിലവിൽ ആറ് മത്സരങ്ങളിൽ ആറും വിജയിച്ച പിഎസ്ജി തന്നെയാണ് ലീഗ് വണ്ണിൽ ഒന്നാമത്.