ബ്രസീലിയൻ ക്ലബ്ബിലേക്ക് ചേക്കേറാൻ ആഗ്രഹിച്ച് നെയ്മർ!

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജിയുമായുള്ള കരാർ പുതുക്കിയത്. അടുത്ത വർഷം ഫ്രീ ഏജന്റ് ആവാനിരിക്കെയാണ് നെയ്മർ പിഎസ്ജിയുമായുള്ള തന്റെ കരാർ ദീർഘിപ്പിച്ചത്. ഇതോടെ 2025 ജൂൺ മുപ്പത് വരെ നെയ്മർ പിഎസ്ജി തന്നെ ഉണ്ടാവുമെന്ന് ഉറപ്പായി. കൂടാതെ ഒരു വർഷം കൂടി കരാർ നീട്ടാനുള്ള ഓപ്ഷൻ ഇതിലുണ്ട്. അത്കൊണ്ട് തന്നെ 2026 വരെ നെയ്മർക്ക് പിഎസ്ജിയിൽ തുടരാൻ സാധിക്കും. ഇതോടെ 29-കാരനായ താരം തന്റെ കരിയറിലെ ഭൂരിഭാഗം സമയവും പിഎസ്ജിയിൽ ചിലവഴിക്കാൻ തീരുമാനിച്ചെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

അതേസമയം പിഎസ്ജിയിലെ കരിയർ അവസാനിപ്പിക്കുന്ന സമയത്ത് നെയ്മർ ബ്രസീലിയൻ ക്ലബ്ബിലേക്ക് ചേക്കേറാനാണ് ആഗ്രഹിക്കുന്നതെന്ന റിപ്പോർട്ട്‌ പുറത്ത് വിട്ടിരിക്കുകയാണ് പ്രമുഖ ബ്രസീലിയൻ മാധ്യമമായ UOL. ഫുട്ബോൾ കരിയറിലെ അവസാനനാളുകൾ സ്വന്തം ജന്മദേശമായ ബ്രസീലിൽ ചിലവഴിക്കാനാണ് നെയ്മർ ആഗ്രഹിക്കുന്നത് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഏത് ബ്രസീലിയൻ ക്ലബ്ബിലേക്ക് ചേക്കേറാനാണ് താരം ആഗ്രഹിക്കുന്നതെന്ന് ഈ റിപ്പോർട്ട്‌ വ്യക്തമാക്കുന്നില്ല. ഒരുപക്ഷെ തന്റെ മുൻ ക്ലബായ സാന്റോസിലേക്ക് ചേക്കേറാനാവും നെയ്മറുടെ പദ്ധതികൾ. പിഎസ്ജി വിട്ടതിന് ശേഷം മറ്റേതെങ്കിലും യൂറോപ്യൻ ക്ലബുകളിലേക്ക് ചേക്കേറാനുള്ള സാധ്യതകളും തള്ളി കളയുന്നില്ല. പക്ഷേ നെയ്മർ കരിയർ അവസാനിപ്പിക്കുക ഏതെങ്കിലും ബ്രസീലിയൻ ക്ലബ്ബിൽ ആയിരിക്കുമെന്നാണ് ഇവർ ഉറപ്പ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *