ബാഴ്സ വിട്ടതോടെ മെസ്സിയുടെ ബ്രില്യൻസ് നഷ്ടമായി : മുൻ അർജന്റൈൻ താരം

തന്റെ എഫ്സി ബാഴ്സലോണ കരിയറിൽ നിരവധി മാന്ത്രിക പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ് ലയണൽ മെസ്സി.എന്നാൽ ബാഴ്സ വിട്ടു കൊണ്ട് പിഎസ്ജിയിലേക്ക് എത്തിയ താരത്തിൽ നിന്നും അത്തരത്തിലുള്ള ഒരു പ്രകടനം ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മെസ്സിക്ക് മേൽ നിരവധി വിമർശനങ്ങൾ വന്നു വീഴുന്നുണ്ട്. ഫ്രഞ്ച് മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത്.

ഏതായാലും മുൻ അർജന്റൈൻ താരമായ മരിയോ ആൽബെർട്ടോ കെമ്പസ് ഇക്കാര്യത്തിൽ ചില അഭിപ്രായങ്ങൾ പങ്കു വെച്ചിട്ടുണ്ട്.അതായത് എഫ്സി ബാഴ്സലോണ വിട്ടതോടുകൂടി മെസ്സിയുടെ ബ്രില്ല്യൻസ് അദ്ദേഹത്തിന് നഷ്ടമായി എന്നാണ് കെമ്പസ് കണ്ടെത്തിയിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ പ്രമുഖ സ്പാനിഷ് മാധ്യമമായ AS റിപ്പോർട്ട് ചെയ്യുന്നത്.

” മെസ്സി ബാഴ്സ വിട്ടത് മെസ്സിക്കും ബാഴ്സക്കും ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിച്ചു. വളരെ പ്രധാനപ്പെട്ട ഒരു താരത്തെയാണ് ബാഴ്സക്ക് നഷ്ടമായത്. അത് അവരുടെ റിസൾട്ടിനെ ബാധിക്കുകയും ചെയ്തു എന്നുള്ളത് വ്യക്തമായ ഒരു കാര്യമാണ്.പിഎസ്ജിയിലേക്ക് പോയതോടുകൂടി മെസ്സിയുടെ ബ്രില്ല്യൻസ് അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തു ” കെമ്പസ് പറഞ്ഞു.

പിഎസ്ജിയിൽ എത്തിയതിനുശേഷം തന്റെ യഥാർത്ഥ മികവിലേക്കുയരാൻ മെസ്സിക്ക് ഇതുവരെ സാധിച്ചിട്ടില്ല.പിഎസ്ജിക്ക് വേണ്ടി ആകെ 22 മത്സരങ്ങൾ കളിച്ച മെസ്സി 7 ഗോളുകളും 8 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *