ബാഴ്സയിലേക്ക് പോവൂ :എംബപ്പേയോട് മെസ്സി ആവിശ്യപ്പെട്ടത്!

സൂപ്പർ താരം ലയണൽ മെസ്സി പിഎസ്ജിയുമായുള്ള കോൺട്രാക്ട് പൂർത്തിയാക്കിക്കൊണ്ട് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. ഇനിമുതൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് ലയണൽ മെസ്സി കളിക്കുക.പിഎസ്ജിയുടെ പ്രോജക്ട് കൺവിൻസിങ് ആവാത്തത് കൊണ്ടായിരുന്നു മെസ്സി ക്ലബ് വിട്ടിരുന്നത്. മാത്രമല്ല പിഎസ്ജി ആരാധകർ തന്നെ പലതവണ മെസ്സിയെ അപമാനിച്ചിരുന്നു.

മാത്രമല്ല സൂപ്പർ താരം കിലിയൻ എംബപ്പേയും പിഎസ്ജി വിടാനുള്ള ഒരുക്കത്തിലാണ്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ്ബ് വിട്ടിട്ടില്ലെങ്കിൽ അടുത്ത സമ്മറിൽ എന്തായാലും അദ്ദേഹം ക്ലബ്ബിനോട് വിട പറയും. കരാർ പുതുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നുള്ള കാര്യം കിലിയൻ എംബപ്പേ ഒരു കത്തിലൂടെ ക്ലബ്ബിന് അറിയിച്ചിരുന്നു. ഇതോടെ താരത്തെ വിൽക്കാൻ പിഎസ്ജി തയ്യാറായിട്ടുണ്ട്.

മെസ്സി പിഎസ്ജി വിടുന്ന സമയത്ത് തന്റെ സഹതാരമായ കിലിയൻ എംബപ്പേക്ക് ഒരു ഉപദേശം നൽകിയിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം അത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഡിഫൻസ സെൻട്രലിനെ ഉദ്ധരിച്ചു കൊണ്ടാണ് ഇവർ ഇത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.

“നീ എഫ്സി ബാഴ്സലോണയിലേക്ക് പോകുന്നതിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇനി റയൽ മാഡ്രിലേക്ക് പോകാനാണ് താല്പര്യമെങ്കിൽ നിനക്ക് റയലിലേക്ക് പോവാം. കാരണം നീയൊരു റിയൽ ആയിട്ടുള്ള വിന്നിങ് പ്രോജക്ട് അർഹിക്കുന്നുണ്ട് ” ഇതായിരുന്നു മെസ്സി എംബപ്പേയോട് പറഞ്ഞത്.

ഏതായാലും എംബപ്പേ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.റയൽ മാഡ്രിഡിലേക്ക് തന്നെ അദ്ദേഹം എത്താനാണ് ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *