ഫ്രഞ്ച് താരങ്ങളെ മതി,മെസ്സിയെ കൈവിടാൻ പിഎസ്ജി തയ്യാർ!
ലയണൽ മെസ്സിയുടെ കരാർ അവസാനിക്കാൻ ഇനി ചുരുങ്ങിയ മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.പിഎസ്ജി കോൺട്രാക്ട് പുതുക്കാൻ വേണ്ടി മെസ്സിക്ക് ഒരു ഓഫർ നൽകിയിട്ടുണ്ട്.പക്ഷേ ലയണൽ മെസ്സി അത് ഇതുവരെ സ്വീകരിച്ചിട്ടില്ല. പുതുക്കാനുള്ള യാതൊരുവിധ താൽപര്യവും മെസ്സി കാണിച്ചിട്ടില്ല.
ലയണൽ മെസ്സിക്ക് ബാഴ്സയിലേക്ക് തിരികെ പോവാനാണ് ആഗ്രഹം. അതുകൊണ്ടുതന്നെ പിഎസ്ജി തങ്ങളുടെ നിലപാട് ഭയപ്പെടുത്തിയതായി ഇപ്പോൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേരത്തെ എന്ത് വിലകൊടുത്തും മെസ്സിയും നിലനിർത്താനായിരുന്നു പിഎസ്ജിയുടെ തീരുമാനം. പക്ഷേ ഇപ്പോൾ വലിയ പ്രാധാന്യം മെസ്സിയുടെ കോൺട്രാക്ട് പുതുക്കുന്നതിന് ക്ലബ്ബ് നൽകുന്നില്ല.
🚨 Lionel Messi is set to leave PSG this summer as the club embarks on a new transfer strategy focused on recruiting young French players.
— Transfer News Live (@DeadlineDayLive) April 23, 2023
Barcelona are eyeing a sensational deal for their former player.
(Source: Sunday Mirror) pic.twitter.com/kafPxeSPVO
ഈ സൂപ്പർതാരത്തെ കൈവിടാൻ ക്ലബ്ബ് തയ്യാറായി കഴിഞ്ഞിട്ടുണ്ട്. മറിച്ച് ഫ്രഞ്ച് പ്രതിഭകൾക്കാണ് ക്ലബ്ബ് പ്രാധാന്യം നൽകുക.അതായത് സൂപ്പർതാരങ്ങളായ കോലോ മുവാനി,തുറാം എന്നിവരെയൊക്കെ ടീമിലേക്ക് എത്തിക്കാൻ ക്ലബ്ബിന് പദ്ധതികൾ ഉണ്ട്. കൂടാതെ ഫ്രഞ്ച് നായകനായ എംബപ്പേയും ടീമിൽ ഉണ്ട്.
ഇത്തരത്തിലുള്ള യുവ താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് ഇനി പിഎസ്ജി ഉദ്ദേശിക്കുന്നത്.അതുകൊണ്ടുതന്നെ മെസ്സി ക്ലബ്ബ് വിട്ടാലും ഇനി അത്ഭുതപ്പെടാനില്ല.