ഫിഫ ബെസ്റ്റ് പ്ലയെർ അവാർഡ് : പവർ റാങ്കിങ് ഇതാ!
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരത്തിന്റെ നോമിനികളെ കഴിഞ്ഞ ദിവസം ഫിഫ പുറത്തു വിട്ടിരുന്നു. സൂപ്പർ താരങ്ങളെല്ലാവരും ഇടം നേടിയിട്ടുണ്ട്.ലയണൽ മെസ്സി,നെയ്മർ ജൂനിയർ,കിലിയൻ എംബപ്പേ എന്നിവരൊക്കെ ഈ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.14 അംഗ ലിസ്റ്റ് ആയിരുന്നു ഫിഫ പുറത്തുവിട്ടിരുന്നത്.
പക്ഷേ മറ്റൊരു സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തവണ മികവിലേക്ക് ഉയരാൻ അദ്ദേഹത്തിന് സാധിക്കാതെ പോവുകയായിരുന്നു.
The nominees for the FIFA Best Player of 2022! 🔥 pic.twitter.com/Ypot4FMXf5
— SPORTbible (@sportbible) January 12, 2023
ഏതായാലും ഫിഫ ബെസ്റ്റ് പ്ലെയർ അവാർഡിന്റെ പവർ റാങ്കിംഗ് ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത് മറ്റാരുമല്ല, ലയണൽ മെസ്സിയാണ്. മെസ്സിക്ക് തന്നെയാണ് ഈ പുരസ്കാര സാധ്യത ഏറ്റവും കൂടുതൽ കൽപ്പിക്കപ്പെടുന്നത്. രണ്ടാം സ്ഥാനത്ത് മെസ്സിയുടെ സഹതാരമായ കിലിയൻ എംബപ്പേ വരുന്നു. 10 താരങ്ങൾ ഉൾപ്പെട്ടിട്ടുള്ള പവർ റാങ്കിംഗാണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നമുക്ക് അതൊന്നു പരിശോധിക്കാം.
10-Sadio Mane
9- Erling Haaland
8-Neymar
7-Achraf Hakimi
6-Luka Modric
5-Robert Lewandowski
4-Kevin De Bruyne
3-Karim Benzema
2-Kylian Mbappe
1-Lionel Messi
ഇതാണിപ്പോൾ പുറത്ത് വന്നിരിക്കുന്ന പവർ റാങ്കിംഗ്.കഴിഞ്ഞ വേൾഡ് കപ്പിൽ ഒക്കെ തകർപ്പൻ പ്രകടനം പുറത്തെടുത്ത ലയണൽ മെസ്സി തന്നെ ഈ പുരസ്കാരം നേടുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.