പ്ലെയർ ഓഫ് ദി ഇയർ മെസ്സി തന്നെ, 2022ലെ ബെസ്റ്റ് ഇലവൻ അറിയൂ!
2022 ൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരം ആരാണ് എന്നുള്ള കാര്യത്തിൽ ഫുട്ബോൾ ലോകത്തിന് സംശയങ്ങളൊന്നും ഉണ്ടാവില്ല.അത്രയേറെ മികവിലാണ് ലയണൽ മെസ്സി കളിച്ചിട്ടുള്ളത്.പിഎസ്ജിക്ക് വേണ്ടിയും അർജന്റീനക്ക് വേണ്ടിയും മികവ് പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.വേൾഡ് കപ്പ് കിരീടവും ഗോൾഡൻ ബൂട്ടും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ആകെ 51 മത്സരങ്ങൾ കളിച്ച മെസ്സി 35 ഗോളുകളും 31 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഈ പ്രായത്തിലും തന്റെ മികവിന് ഒരു പ്രശ്നവും പറ്റിയിട്ടില്ല എന്നുള്ളത് മെസ്സി ഒരിക്കൽ കൂടി തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ സോഫ സ്കോറിന്റെ ഏറ്റവും മികച്ച താരത്തിനുള്ള പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം ലയണൽ മെസ്സിക്ക് തന്നെയാണ് നൽകിയിട്ടുള്ളത്.
കൂടാതെ കഴിഞ്ഞ വർഷത്തെ ബെസ്റ്റ് ഇലവനും ഇവർ പുറത്തുവിട്ടിട്ടുണ്ട്. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ നിന്ന് ഏറ്റവും കൂടുതൽ റേറ്റിംഗ് കരസ്ഥമാക്കിയിട്ടുള്ള താരങ്ങളെയാണ് ഇവർ പ്രധാനമായും പരിഗണിച്ചിട്ടുള്ളത്. സോഫ സ്കോറിന്റെ ബെസ്റ്റ് ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.
ഗോൾ കീപ്പറായി കൊണ്ട് യാൻ സോമ്മറാണ് ഇടം കണ്ടെത്തിയിട്ടുള്ളത്. സെന്റർ ബാക്കുമാരുടെ സ്ഥാനത്ത് ഷോൾട്ടർബെക്കും ലിവർപൂൾ താരം മാറ്റിപ്പും ഇടം നേടിയിട്ടുണ്ട്. ജോർഡി ആൽബ,കീരൻ ട്രിപ്പിയർ എന്നിവരാണ് ഇരുവശങ്ങളിലും സ്ഥാനം കണ്ടെത്തിയിട്ടുള്ളത്.
🌍 | Team of the Year
— Sofascore (@SofascoreINT) December 31, 2022
Finally, the best of the best — our highest-rated XI from the top 5 European leagues in 2022! 🤩
Age is clearly just a number for this star-studded team, as seven players here are 30 or older. 💫
Unsurprisingly, Lionel Messi is our Player of the Year. 👑 pic.twitter.com/kAXlGU0OwA
മധ്യനിരയിൽ ജോഷുവ കിമ്മിച്ച് സ്ഥാനം നേടിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരമായ കെവിൻ ഡി ബ്രൂയിനയും ഇടം നേടിയിട്ടുണ്ട്. മുന്നേറ്റ നിരയിൽ പിഎസ്ജിയുടെ ത്രയമാണ് ഉള്ളത്.മെസ്സി,നെയ്മർ,എംബപ്പേ എന്നീ മൂന്ന് താരങ്ങളും ഉണ്ട്. കൂടാതെ ഏറ്റവും മുന്നിൽ എർലിംഗ് ഹാലന്റും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.ഇതാണ് സോഫ സ്കോറിന്റെ ബെസ്റ്റ് ഇലവൻ.
8.19 റേറ്റിംഗ് ഉള്ള ലയണൽ മെസ്സി തന്നെയാണ് ഈ വർഷം ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയ താരം. അതേസമയം ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും നേടിയ റയൽ മാഡ്രിഡിൽ നിന്ന് ഒരൊറ്റ താരം പോലും ഇടം നേടാത്തത് വിമർശനങ്ങൾക്ക് വഴി വച്ചിട്ടുണ്ട്.