പ്രിയപ്പെട്ടവനേ…. മറക്കില്ലൊരിക്കലും,പരേഡസിന് മെസ്സിയുടെ സന്ദേശം.

പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. ഇറ്റാലിയൻ ശക്തികളായ യുവന്റസാണ് പരേഡസിനെ സ്വന്തമാക്കിയത്. ഒരു വർഷത്തെ ലോണിലാണ് താരം സിരി എയിൽ കളിക്കുക. പിന്നീട് താരത്തെ സ്ഥിരപ്പെടുത്താനുള്ള ഓപ്ഷനും യുവന്റസിനുണ്ട്.

ഏതായാലും ക്ലബ്ബിനോട് വിടപറഞ്ഞ തന്റെ ഉറ്റ സുഹൃത്തും സഹതാരവുമായ ലിയാൻഡ്രോ പരേഡസിന് ലയണൽ മെസ്സി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഒരു മെസ്സേജ് ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.ഇവിടത്തെ മനോഹര നിമിഷങ്ങൾ ഒരിക്കലും മറക്കില്ല എന്നാണ് മെസ്സി താരത്തെ അറിയിച്ചിട്ടുള്ളത്. മാത്രമല്ല പിഎസ്ജി വിട്ട ആന്റർ ഹെരേരക്കും മെസ്സി മെസ്സേജ് നൽകിയിട്ടുണ്ട്.മെസ്സിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” പുതിയ സ്റ്റേജിന് എല്ലാവിധ ആശംസകളും നേരുന്നു ലിയാൻഡ്രോ പരേഡസ്.പാരീസിൽ നമുക്ക് ഒരുമിച്ച് ഒരുപാട് അത്ഭുതകരമായ നിമിഷങ്ങൾ ചിലവഴിക്കാൻ സാധിച്ചു.ആ നിമിഷങ്ങൾ ഒരിക്കലും ഞാൻ മറക്കില്ല. അതെല്ലാം ഞാൻ എന്റെ ഓർമ്മയിൽ സൂക്ഷിച്ചു വെക്കും.ഒപ്പം ആന്റെർ ഹെരേരക്കും ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. നിന്നെ കണ്ടുമുട്ടാൻ കഴിഞ്ഞത് സ്നേഹ സമ്പന്നമായ ഒരു കാര്യമാണ്. ആദ്യ ദിവസം മുതൽ നീ എന്നെ സ്വീകരിച്ച രീതിയെ ഞാൻ അപ്രിഷിയേറ്റ് ചെയ്യുന്നു.നിന്റെ ലാലിഗയിലേക്കുള്ള മടക്കത്തിന് എല്ലാ വിധ ആശംസകളും ” ഇതാണ് മെസ്സി കുറിച്ചിട്ടുള്ളത്.

മിഡ്‌ഫീൽഡറായ ആന്റർ ഹെരേര തന്റെ മുൻ ക്ലബ്ബായ അത്ലറ്റിക്കോ ബിൽബാവോയിലേക്കാണ് മടങ്ങിയിട്ടുള്ളത്. ലോൺ അടിസ്ഥാനത്തിലാണ് താരം ചേക്കേറിയിട്ടുള്ളത്. അതേസമയം തന്റെ ഉറ്റ സുഹൃത്തായ ഡി മരിയയെയും മെസ്സിക്ക് ഈ സമ്മറിൽ നഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *