പൊളിച്ചടുക്കി PSG,കിരീടം ഒറ്റജയം അകലെ!

ഇന്നലെ ഫ്രഞ്ച് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ പിഎസ്ജിക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത 5 ഗോളുകൾക്കാണ് അവർ എതിരാളികളായ അജാസിയോയെ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകൾ നേടിയ സൂപ്പർതാരം കിലിയൻ എംബപ്പേ തന്നെയാണ് മത്സരത്തിൽ തീർച്ചയായും.

മത്സരത്തിന്റെ 22 മിനിറ്റിലാണ് പിഎസ്ജി അക്കൗണ്ട് തുറക്കുന്നത്.ഫാബിയാൻ റൂയിസായിരുന്നു ഗോൾ നേടിയിരുന്നത്. 33ആം മിനിറ്റിൽ ഹക്കീമി പിഎസ്ജിയുടെ ലീഡ് ഉയർത്തി. ഈ രണ്ട് ഗോളുകളുടെ ബലത്തിലാണ് ആദ്യപകുതിയിൽ പിഎസ്ജി കളം വിട്ടത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എംബപ്പേ മിന്നിത്തിളങ്ങുകയായിരുന്നു.47ആം മിനുട്ടിൽ എകിറ്റിക്കെയുടെ അസിസ്റ്റിൽ നിന്ന് എംബപ്പേ ഗോൾ നേടി.54ആം മിനുട്ടിൽ വീണ്ടും എംബപ്പേ ഗോൾ നേടിയതോടുകൂടി പിഎസ്ജിയുടെ ലീഡ് നാലായി വർദ്ധിച്ചു.73ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ കൂടി പിറന്നതോടെ 5 ഗോളുകളുടെ വിജയം പിഎസ്ജി കരസ്ഥമാക്കുകയായിരുന്നു. മത്സരത്തിൽ ഹക്കീമി റെഡ് കാർഡ് കണ്ടത് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാണ്.

ലയണൽ മെസ്സി മത്സരത്തിൽ കളിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് ഗോളുകൾ നേടാൻ കഴിഞ്ഞിട്ടില്ല.81 പോയിന്റുള്ള പിഎസ്ജി ഇപ്പോൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനക്കാരേക്കാൾ ആറ് പോയിന്റിന്റെ ലീഡാണ് പിഎസ്ജിക്കുള്ളത്. അടുത്ത മത്സരം കൂടി വിജയിച്ചു കഴിഞ്ഞാൽ പിഎസ്ജിക്ക് കിരീടം സ്വന്തമാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *