പുതിയ കരാർ ഒപ്പിട്ടു, നെയ്മർ PSGയിൽ തുടരും!

ബ്രസീലിയൻ താരം നെയ്മർ ജൂനിയർ ഫ്രഞ്ച് ക്ലബ്ബ് PSGയുമായി പുതിയ കരാറിൽ ഒപ്പുവെച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും. ഫ്രഞ്ച് മാധ്യമമായ ലെക്വിപ് (L’Équipe) ആണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ഇതനുസരിച്ച് 2026 വരെ നെയ്മർ പാരീസിൽ തുടരും. താരത്തിൻ്റെ നിലവിലെ കരാർ അടുത്ത വർഷം അവസാനിക്കാനിരിക്കെയാണ് പുതിയ കരാർ ഒപ്പ് വെച്ചിരിക്കുന്നത്. ഇതോടു കൂടി നെയ്മർ Fc ബാഴ്സലോണയിലേക്ക് മടങ്ങിയേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വിരാമമാവുകയാണ്.

2017ൽ ആണ് ലോക റെക്കോർഡ് തുകയായ 222 മില്ല്യൺ യൂറോ കൊടുത്ത് ബാഴ്സലോണയിൽ നിന്നും PSG നെയ്മറെ സ്വന്തം തട്ടകത്തിലെത്തിച്ചത്. തുടർന്ന് അവരുടെ പ്രധാന താരമായി മാറിയ താരം ഇക്കാലയളവിൽ ഫ്രഞ്ച് ക്ലബ്ബിനൊപ്പം 9 കിരീടങ്ങൾ നേടുകയുണ്ടായി. കൂടാതെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ തവണ PSG ചാമ്പ്യൻസ് ലീഗിൻ്റെ ഫൈനലിൽ പ്രവേശിച്ചപ്പോൾ അതിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്തു.

നെയ്മർ PSGക്കൊപ്പം നേടിയ കിരീടങ്ങൾ:
Ligue 1 (3)
Coupe de France (2)
Coupe de la ligue (2)
Trophèe des Champions (2)

Leave a Reply

Your email address will not be published. Required fields are marked *