പിഎസ്ജി സൂപ്പർ താരത്തിന് പരിക്ക്, ആഴ്ചകളോളം പുറത്തിരിക്കേണ്ടി വന്നേക്കും!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ ഒളിമ്പിക്സ് മാഴ്സെയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.സ്വന്തം മൈതാനത്തെ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പിഎസ്ജി മാഴ്സെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം നെയ്മർ ജൂനിയറാണ് പിഎസ്ജിയുടെ വിജയഗോൾ നേടിയത്.
എന്നാൽ ഈ മത്സരത്തിൽ പിഎസ്ജിക്ക് ഒരു തിരിച്ചടി ഏറ്റിരുന്നു. അതായത് പ്രതിരോധനിരയിലെ സൂപ്പർതാരമായ ഡാനിലോക്ക് പരിക്കേൽക്കുകയായിരുന്നു.തുടർന്ന് 25 ആം മിനുട്ടിൽ താരത്തെ പിൻവലിക്കുകയും നോർഡി മുകിയെലെയെ പിഎസ്ജി ഇറക്കുകയും ചെയ്തിരുന്നു.
PSG manager Christophe Galtier said that Danilo Pereira (31) had felt “severe pain in the hamstring”. The report understands he could be sidelined for several weeks. (RMC)https://t.co/55aBNlSUAG
— Get French Football News (@GFFN) October 17, 2022
ഇപ്പോഴിതാ പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ താരത്തിന്റെ പരിക്കിൽ വളരെയധികം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ ഹാം സ്ട്രിങ്ങിന് വളരെയധികം വേദന അനുഭവപ്പെടുന്നുണ്ട് എന്നാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഒരുപാട് ആഴ്ചകൾ താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
താരത്തിന്റെ പരിക്ക് ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ചിരിക്കുന്നത് പോർച്ചുഗീസ് ദേശീയ ടീമിനാണ്. എന്തെന്നാൽ അവരുടെ വളരെയധികം പ്രധാനപ്പെട്ട താരമാണ് ഡാനിലോ. അദ്ദേഹത്തിന്റെ വേൾഡ് കപ്പിനെ ഈ പരിക്ക് ബാധിക്കുമോ എന്നുള്ള ആശങ്ക നിലവിൽ പോർച്ചുഗീസ് ദേശീയ ടീമിനുണ്ട്. മാത്രമല്ല പ്രിസണൽ കിമ്പമ്പേ ഇതുവരെ തിരിച്ചെത്താത്തതും പിഎസ്ജിയുടെ ഡിഫൻസിനെ സംബന്ധിച്ചിടത്തോളം ആശങ്ക നൽകുന്ന കാര്യമാണ്.