പിഎസ്ജി പരിശീലകനാവാൻ വിളിച്ചുവോ?വെളിപ്പെടുത്തി മൊറിഞ്ഞോ!
ഈ സീസണിൽ ഇതുവരെ മോശം പ്രകടനം തന്നെയാണ് പിഎസ്ജി നടത്തിയിട്ടുള്ളത്.ചാമ്പ്യൻസ് ലീഗിൽ നിന്നും അവർക്ക് നേരത്തെ തന്നെ പുറത്താക്കേണ്ടി വന്നിരുന്നു. ഒരുപാട് സൂപ്പർതാരങ്ങൾ ഉണ്ടായിട്ടും സമീപകാലത്ത് ഒരുപാട് തോൽവികൾ പിഎസ്ജിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ തങ്ങളുടെ പരിശീലകനെ പുറത്താക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ക്ലബ്ബ് ഉള്ളത്.
ഈ സീസണിന് ശേഷം പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർക്ക് തന്റെ സ്ഥാനം നഷ്ടമാകുമെന്നാണ് അറിയാൻ സാധിക്കുന്നത്.ഒരു പുതിയ പരിശീലകന് വേണ്ടിയുള്ള അന്വേഷണം നേരത്തെ തന്നെ പിഎസ്ജി അധികൃതർ ആരംഭിച്ചതാണ്. അവസാനമായി അത് എത്തിനിൽക്കുന്നത് ഇതിഹാസ പരിശീലകനായ ഹോസേ മൊറിഞ്ഞോയിലാണ്.
മൊറിഞ്ഞോയുമായി പിഎസ്ജി അധികൃതർ ചർച്ചകൾ നടത്തിക്കഴിഞ്ഞു എന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് മൊറിഞ്ഞോയോട് നേരിട്ട് ചോദിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് നിരസിക്കുകയാണ് ഈ പരിശീലകൻ ചെയ്തിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
José Mourinho: “Paris Saint-Germain are calling to appoint me? If they're looking for me, they didn't find me because they haven't talked to me”, told Sky Sport. 🚨🔵🔴 #PSG pic.twitter.com/VICGRpZ9J8
— Fabrizio Romano (@FabrizioRomano) May 10, 2023
“പിഎസ്ജി എന്നെ വിളിച്ചിട്ടുണ്ടെങ്കിൽ അവർക്ക് എന്നിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.ഞാൻ അവരുമായി ഇതുവരെ ഒന്നിനെക്കുറിച്ചും സംസാരിച്ചിട്ടില്ല ” ഇതാണിപ്പോൾ മൊറിഞ്ഞോ പറഞ്ഞിട്ടുള്ളത്.
മൊറിഞ്ഞോയെ എത്തിക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ടെങ്കിലും അവർ ഇതുവരെ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല എന്ന് തന്നെയാണ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്. ഇറ്റാലിയൻ ക്ലബ്ബായ AS റോമയുടെ പരിശീലകനാണ് നിലവിൽ മൊറിഞ്ഞോ.നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ഈ പരിശീലകന് വേണ്ടി ശ്രമിച്ചിരുന്നു.എന്നാൽ മൊറിഞ്ഞോ അതും നിരസിക്കുകയാണ് ചെയ്തിരുന്നത്.