പിഎസ്ജി തോൽവി സമ്മതിച്ചോ? എംബപ്പേയെ ലോണിൽ അയക്കാനും ക്ലബ്ബ് തയ്യാറെന്ന് റിപ്പോർട്ട്.

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പേയുടെ ട്രാൻസ്ഫർ വാർത്തകളാണ് ഇപ്പോൾ ഫുട്ബോൾ ലോകം അടക്കി ഭരിക്കുന്നത്. അദ്ദേഹത്തെ വിൽക്കാൻ പിഎസ്ജി സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ വേൾഡ് റെക്കോർഡ് ഓഫർ എംബപ്പേക്ക് വേണ്ടി നൽകുകയും ചെയ്തിട്ടുണ്ട്. 300 മില്യൺ യൂറോയാണ് ട്രാൻസ്ഫർ ഫീയായിക്കൊണ്ട് അൽ ഹിലാൽ പിഎസ്ജിക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. വാർഷിക സാലറിയായി കൊണ്ട് 700 മില്യൺ യൂറോയും അൽ ഹിലാൽ എംബപ്പേക്ക് ഓഫർ ചെയ്തിട്ടുണ്ട്.

എന്നാൽ എംബപ്പേ ഈ ഓഫർ നിരസിച്ചു എന്ന് തന്നെയാണ് മാധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ ബിബിസി ഒരു റിപ്പോർട്ട് പങ്കുവെച്ചിട്ടുണ്ട്. അതായത് എംബപ്പേ ഒരടി പോലും ഇപ്പോൾ തന്റെ നിലപാടിൽ നിന്നും പിന്മാറിയിട്ടില്ല. അദ്ദേഹം ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ക്ലബ്ബ് വിടില്ല എന്ന ഉറച്ച നിലപാടിൽ തന്നെയാണുള്ളത്.അങ്ങനെ അടുത്ത സമ്മറിൽ അദ്ദേഹം ഫ്രീ ഏജന്റ് ആയി കൊണ്ട് ക്ലബ്ബ് വിട്ടാൽ സാമ്പത്തികപരമായി വലിയ നഷ്ടമായിരിക്കും പിഎസ്ജിയെ കാത്തിരിക്കുക.

അത് ഒഴിവാക്കാൻ വേണ്ടി ഇപ്പോൾ പിഎസ്ജി മറ്റൊരു തീരുമാനമെടുത്തു കഴിഞ്ഞിട്ടുണ്ട്. അതായത് ലോണിലാണെങ്കിലും എംബപ്പേ കൈവിടാൻ തന്നെയാണ് ഇപ്പോൾ പിഎസ്ജിയുടെ തീരുമാനം. താരത്തെ ലോണിൽ വിടുന്നതിലൂടെ ലഭിക്കുന്ന തുകയെങ്കിലും സ്വന്തമാക്കുക എന്ന ഉദ്ദേശമാണ് നിലവിൽ പിഎസ്ജിക്കുള്ളത്.പിഎസ്ജിക്ക് എംബപ്പേയുടെ ഉറച്ച തീരുമാനത്തിന് മുന്നിൽ തോൽവി സമ്മതിക്കുന്നു എന്ന രൂപത്തിലാണ് ഗോൾ ഡോട്ട് കോം അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏതായാലും ലോൺ അടിസ്ഥാനത്തിൽ താരത്തെ കൈവിടുകയാണെങ്കിലും ആരായിരിക്കും താരത്തെ സ്വന്തമാക്കാൻ മുന്നോട്ട് വരിക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.റയൽ മാഡ്രിഡ് ഒരുപക്ഷേ ഈയൊരു അവസരം മുതലെടുത്തേക്കും.എന്നാൽ എംബപ്പേ ലോണിൽ ക്ലബ്ബ് വിടാൻ സമ്മതിക്കുമോ എന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *