പിഎസ്ജി ഒരിക്കലും മെസ്സിയെക്കാൾ വലുതാകാൻ പോകുന്നില്ല: ഗാസ്റ്റൻ റെക്കോണ്ടോ

സൂപ്പർ താരം ലയണൽ മെസ്സിയെ പിഎസ്ജി സസ്പെൻഡ് ചെയ്തത് വളരെ വലിയ വിവാദമായിരിക്കുകയാണിപ്പോൾ.തീർത്തും അന്യായമായ ഒരു വിലക്കാണ് ലയണൽ മെസ്സിക്ക് ലഭിച്ചിരിക്കുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ മെസ്സി ഒരിക്കലും ഒരു ക്ലബ്ബിനെക്കാൾ വലുതല്ലെന്നും മെസ്സി ഈ വിലക്ക് അർഹിക്കുന്നുണ്ടെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നുണ്ട്.

ലയണൽ മെസ്സിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്,പിഎസ്ജിയെ രൂക്ഷമായ വിമർശിച്ചുകൊണ്ട് ഇപ്പോൾ പ്രമുഖ അർജന്റൈൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ റെക്കോണ്ടോ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.പിഎസ്ജി ഒരിക്കലും ലയണൽ മെസ്സിയെക്കാൾ വലുതാവില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പിഎസ്ജിയുടെ ആരാധക കൂട്ടായ്മയിൽ ഒരു കൂട്ടം വിഡ്ഢികളാണ് ഉള്ളതെന്നും ഇദ്ദേഹം ആരോപിച്ചു.ഗാസ്റ്റന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പിഎസ്ജി ഒരിക്കലും ലയണൽ മെസ്സിയോളം വലുതാകാൻ പോകുന്നില്ല. കുറെ അഹങ്കാരികളായ അക്രമാസക്തരായ ആരാധകരാണ് പിഎസ്ജിക്കുള്ളത്.ഞങ്ങൾക്ക് ലോക കിരീടം നേടിത്തന്ന ചാമ്പ്യനാണ് ലയണൽ മെസ്സി. അദ്ദേഹത്തെ ഒരു കൂട്ടം വിഡ്ഢികൾ ആക്രമിക്കുകയാണ് ചെയ്യുന്നത്.പിഎസ്ജിയിൽ മറ്റൊരാൾക്കും ഇല്ലാത്ത കഴിവുള്ള വ്യക്തിയാണ് മെസ്സി. സൗദിയിലേക്ക് പോവാനുള്ള അനുമതി മെസ്സിക്ക് പിഎസ്ജി തന്നെ നൽകിയിരുന്നു.പിന്നീട് അവരത് മാറ്റുകയായിരുന്നു. ഇതൊക്കെ പിഎസ്ജി മുൻകൂട്ടി നിശ്ചയിച്ചതാണ്. എന്നെങ്കിലും ഒരിക്കൽ പിഎസ്ജി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയേക്കാം. പക്ഷേ ഒരിക്കലും ലയണൽ മെസ്സിയെ പോലെ മഹാനാവാൻ പിഎസ്ജിക്ക് സാധിക്കില്ല ” ഇതാണ് ഗാസ്റ്റൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഈ സീസണിന് ശേഷം ലയണൽ മെസ്സി പിഎസ്ജിയോട് വിടപറയും എന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. ഏത് ക്ലബ്ബിലേക്ക് ആയിരിക്കും മെസ്സി പോവുക എന്നുള്ളത് ഉറപ്പായിട്ടില്ല. മെസ്സി ബാഴ്സയിലേക്ക് തിരികെ എത്താനാണ് അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *