പിഎസ്ജി ഇന്ന് കളത്തിൽ, പക്ഷേ ആരാധകർക്ക്‌ നിരാശ!

ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജി ക്ലർമോന്റ് ഫൂട്ടിനെയാണ് നേരിടുന്നത്. ഇന്ന് ഇന്ത്യൻ സമയം രാത്രി 8:30-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക്‌ ഡെസ് പ്രിൻസസിലാണ് മത്സരം അരങ്ങേറുക.

എന്നാൽ പിഎസ്ജി ആരാധകർക്ക്‌ നിരാശയാണ് ബാക്കിയുള്ളത്. എന്തെന്നാൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കില്ല. ഇരുവരും വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക്‌ വേണ്ടി ദേശീയ ടീമിനോടൊപ്പം ആയിരുന്നതിനാലാണ് ഇന്നത്തെ മത്സരത്തിന് ഇല്ലാത്തത്.അതേസമയം എംബപ്പേ ഉണ്ടാവുമെന്നാണ് സൂചനകൾ.

ഇക്കാര്യത്തെ കുറിച്ച് പരിശീലകൻ പോച്ചെട്ടിനോ പറഞ്ഞത് ഇങ്ങനെയാണ്. “സൗത്ത് അമേരിക്കൻ താരങ്ങളായ മെസ്സി, നെയ്മർ, ഡി മരിയ, പരേഡസ്‌ എന്നിവർ ടീമിൽ ഉണ്ടാവില്ല. എന്നാൽ കിലിയൻ എംബപ്പേ ടീമിനോടൊപ്പം പരിശീലനം നടത്തിയിരുന്നു.അദ്ദേഹം സ്‌ക്വാഡിൽ ഉണ്ടാവുമോ എന്നുള്ളത് നമുക്ക് കാത്തിരുന്നു കാണാം ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞത്.

ഇതോടെ മെസ്സിയുടെ ഹോം മൈതാനത്തുള്ള അരങ്ങേറ്റം വൈകുകയാണ്. റീംസിനെതിരെയുള്ള മത്സരത്തിൽ അവരുടെ മൈതാനത്തായിരുന്നു മെസ്സി പിഎസ്ജിക്ക്‌ വേണ്ടി അരങ്ങേറിയിട്ടുള്ളത്.ഇനി മെസ്സി പാർക്ക്‌ ഡി പ്രിൻസസിൽ കളിക്കുന്നത് കാണാൻ ലിയോണിനെതിരെയുള്ള മത്സരം വരെ കാത്തിരിക്കണം.

അതേസമയം പരിക്ക് കാരണം റാമോസ്, വെറാറ്റി,ഡാഗ്ബ, യുവാൻ ബെർണാട്ട്,കുർസാവ എന്നിവർക്കും ഇന്നത്തെ മത്സരം നഷ്ടമാവും.ലീഗ് വണ്ണിൽ ഇത്‌ വരെ കളിച്ച നാല് മത്സരങ്ങളിൽ നാലും വിജയിച്ച പിഎസ്ജി വിജയകുതിപ്പ് തുടരാനുള്ള ഒരുക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *