പിഎസ്ജി ആരാധകർക്ക് സന്തോഷവാർത്ത,റാമോസ് കരാർ പുതുക്കുന്നു!

പിഎസ്ജിയുടെ സ്പാനിഷ് സൂപ്പർ താരമായ സെർജിയോ റാമോസിന്റെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോടു കൂടിയാണ് അവസാനിക്കുക. ഈ കോൺട്രാക്ട് ഇതുവരെ പുതുക്കിയിട്ടില്ല. 2021ൽ ആയിരുന്നു റയൽ മാഡ്രിഡിൽ നിന്നും ഫ്രീ ഏജന്റായി കൊണ്ട് റാമോസ് പിഎസ്ജിയിൽ എത്തിയത്. പരിക്കുകൾ കാരണം ആദ്യ സീസണിൽ വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് താരത്തിന് കളിക്കാൻ സാധിച്ചിരുന്നത്.

എന്നാൽ ഈ സീസണിൽ കാര്യങ്ങൾ അങ്ങനെയല്ല.ക്ലബ്ബിന്റെ ഈ സീസണിലെ ഭൂരിഭാഗം മത്സരങ്ങളിലും റാമോസ് പങ്കെടുത്തിട്ടുണ്ട്.മാത്രമല്ല മികച്ച പ്രകടനം നടത്താനും അദ്ദേഹത്തിന് ഇപ്പോൾ സാധിക്കുന്നുണ്ട്. കഴിഞ്ഞ ബയേണിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിലൊക്കെ ഈ താരം മികച്ച പ്രകടനം നടത്തിയിരുന്നു.

ഇപ്പോഴിതാ പിഎസ്ജി ആരാധകർക്ക് താരത്തിന്റെ കാര്യത്തിൽ ഒരു സന്തോഷവാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് റാമോസിന്റെ കോൺട്രാക്ട് പുതുക്കാൻ പിഎസ്ജിക്ക് സമ്മതമാണ് എന്നാണ് അറിയുന്നത്. ക്ലബ്ബിൽ തന്നെ തുടരാനാണ് സെർജിയോ റാമോസ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടൻ തന്നെ ആരംഭിക്കും. രണ്ട് പാർട്ടികൾക്കും കരാർ പുതുക്കുന്ന കാര്യത്തിൽ ഇപ്പോൾ ധൃതിയൊന്നുമില്ല.

എത്ര വർഷത്തേക്കാണ് കോൺട്രാക്ട് പുതുക്കുക എന്നുള്ളത് അവ്യക്തമാണ്. ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനാണ് ഇപ്പോൾ സാധ്യതകൾ തെളിഞ്ഞു കാണുന്നത്. ഇതോടൊപ്പം തന്നെ ലയണൽ മെസ്സിയുടെ കരാറിന്റെ കാര്യവും പിഎസ്ജിക്ക് തീരുമാനമാക്കേണ്ടതുണ്ട്.മെസ്സിയും ഒരു വർഷത്തേക്ക് കരാർ നീട്ടാൻ തന്നെയാണ് സാധ്യത.പക്ഷേ സാലറിയുടെ കാര്യത്തിലാണ് ഇപ്പോഴും ഒരു ഫൈനൽ ഡിസിഷനിൽ എത്താൻ സാധിക്കാത്തത്.

Leave a Reply

Your email address will not be published. Required fields are marked *