പിഎസ്ജിയെ നിരസിച്ച് സിദാൻ,വമ്പൻ സാലറി വാഗ്ദാനം ചെയ്യാൻ ക്ലബ്!
പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ തൽസ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന ആവിശ്യം ആരാധകർക്കിടയിൽ വളരെയധികം വ്യക്തമാണ്.പകരം മുൻ റയൽ പരിശീലകനായ സിനദിൻ സിദാനെ നിയമിക്കണമെന്ന ആവശ്യം.അതിന് വേണ്ടിയുള്ള ശ്രമങ്ങൾ തന്നെയാണ് നിലവിൽ പിഎസ്ജി നടത്തുന്നത്.
എന്നാൽ സിദാൻ വഴങ്ങുന്ന ലക്ഷണമില്ല,ഈയിടെ പിഎസ്ജിയുടെ ഉടമസ്ഥർ സിദാനുമായി ചർച്ച നടത്തിയിരുന്നു.എന്നാൽ സിദാൻ അവരുടെ ഓഫർ നിരസിക്കുകയായിരുന്നു.ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനാവാനാണ് സിദാന് താല്പര്യം. അതിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിദാനുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
PSG want to offer Zinedine Zidane a huge salary to become Paris coach that would far surpass Mauricio Pochettino’s €8m net yearly deal and even Zidane's previous €12m Real Madrid wage. (FM)https://t.co/ssrYXtIQbD
— Get French Football News (@GFFN) February 4, 2022
കഴിഞ്ഞ മാസം തന്നെ പിഎസ്ജി സിദാനെ സമീപിച്ചിരുന്നു.എന്നാൽ അന്നും സിദാൻ പിഎസ്ജിയെ നിരസിക്കുകയായിരുന്നു.ചാമ്പ്യൻസ് ലീഗിൽ റയലിനെതിരെയുള്ള മത്സരം പിഎസ്ജിക്ക് വരുന്നുണ്ട്.ഇതൊഴിവാക്കാൻ വേണ്ടിയാണ് സിദാൻ നിരസിച്ചത് എന്ന റൂമറുകൾ സജീവമാണ്.മാത്രമല്ല പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോയോട് സിദാന് വലിയ താല്പര്യമില്ല.മറിച്ച് ആ സ്ഥാനത്ത് ആഴ്സൻ വെങ്ങർ വരുന്നതിനെയാണ് സിദാൻ ഇഷ്ടപ്പെടുന്നത്.
ഏതായാലും ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനാവാൻ ഉടനെ അവസരമില്ലെന്ന് സിദാൻ മനസ്സിലാക്കിയാൽ അദ്ദേഹം പിഎസ്ജിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ഏത് വിധേനയും സിദാനെ കൊണ്ടുവരാനാണ് നിലവിൽ പിഎസ്ജി ശ്രമിക്കുന്നത്.അത്കൊണ്ട് തന്നെ ഒരു വലിയ സാലറി സിദാന് വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി.നിലവിലെ പരിശീലകനായ പോച്ചെട്ടിനോക്ക് 8 മില്യൺ യുറോയാണ് സാലറി.മുമ്പ് റയലിൽ സിദാന് 12 മില്യൺ യുറോയായിരുന്നു ലഭിച്ചിരുന്നത്.ഇതിനേക്കാളൊക്കെ വലിയൊരു തുക സിദാന് സാലറിയായി ഓഫർ ചെയ്യാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി.