പിഎസ്ജിയുടെ സൂപ്പർ താരത്തെ ലാലിഗയിലേക്ക് മടക്കി കൊണ്ടു വരാനുള്ള ശ്രമങ്ങൾ വിഫലമാകുന്നു!
പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ ക്ലബ് വിട്ടിരുന്നു.ഫ്രീ ഏജന്റായി കൊണ്ടാണ് ഡി മരിയ പിഎസ്ജി വിടുന്നത്.യുവന്റസും എഫ്സി ബാഴ്സലോണയുമായിരുന്നു താരത്തിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നത്.
സൂപ്പർ താരം ഡെമ്പലെ ക്ലബ്ബ് വിടുകയാണെങ്കിൽ ആ സ്ഥാനത്തേക്കായിരുന്നു ഡി മരിയയെ ബാഴ്സ പരിഗണിച്ചിരുന്നത്.എന്നാൽ അദ്ദേഹത്തെ ടീമിൽ എത്തിക്കാനുള്ള നീക്കങ്ങളിൽ നിന്ന് ബാഴ്സ പിന്മാറുകയാണ്. ബാഴ്സയുടെ സാമ്പത്തിക പ്രശ്നങ്ങൾ കാരണമാണ് സാധ്യതകൾ ഇപ്പോൾ മങ്ങി തുടങ്ങിയിട്ടുള്ളത്.
— Murshid Ramankulam (@Mohamme71783726) June 28, 2022
ഇനി അത്ഭുതങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ ഡി മരിയ യുവന്റസിന് വേണ്ടി കളിച്ചേക്കും. ബാഴ്സ നൽകിയ ഓഫറിനേക്കാൾ മികച്ച ഓഫറാണ് യുവന്റസ് നൽകിയിട്ടുള്ളത്. മാത്രമല്ല താരത്തിൽ പരമാവധി യുവന്റസ് സമ്മർദ്ദം ചെലുത്തുന്നുമുണ്ട്.ബാഴ്സയിലേക്ക് ചേക്കേറാൻ ഡി മരിയക്ക് താൽപര്യമുണ്ട് എന്നുള്ളതാണ് വസ്തുത. പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് ബുദ്ധിമുട്ടാണ്.
ഡി മരിയക്ക് കൂടുതൽ സാലറി വാഗ്ദാനം ചെയ്യേണ്ടതില്ല എന്നുള്ള തീരുമാനം കൈകൊണ്ടത് ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട തന്നെയാണ്. മുൻ റയൽ മാഡ്രിഡ് താരമായിരുന്നഡി മരിയയുടെ ലാലിഗയിലേക്കുള്ള മടങ്ങി വരവ് സാധ്യതകൾ ഇതോടെ അവസാനിക്കുകയാണ്. താരം അടുത്ത സീസണിൽ യുവന്റസിന് വേണ്ടി കളിക്കാൻ തന്നെയാണ് സാധ്യതകൾ കൂടുതലുള്ളത്.