പിഎസ്ജിയുടെ പരിശീലകനാവുമോ? സിദാൻ തന്നെ തുറന്ന് പറയുന്നു!
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി ഒരു പുതിയ പരിശീലകന് വേണ്ടിയുള്ള ശ്രമങ്ങൾ നേരത്തെ തന്നെ ആരംഭിച്ചതാണ്.സിദാന് വേണ്ടി വലിയ രൂപത്തിലുള്ള ശ്രമങ്ങൾ അവർ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.ഇതോടെ ഗാൾട്ടീറിലേക്ക് ശ്രദ്ധ തിരിയുകയായിരുന്നു. നിലവിൽ അദ്ദേഹമാണ് പിഎസ്ജിയുടെ പരിശീലകനാവാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത്.
അതേസമയം തന്റെ 50 ആം ജന്മദിനത്തോടനുബന്ധിച്ച് പ്രമുഖ മാധ്യമമായ ലെ എക്യുപെക്ക് സിദാൻ ഒരു അഭിമുഖം നൽകിയിരുന്നു.ഒരു ദിവസം പിഎസ്ജിയുടെ പരിശീലകനാകുമോ എന്നായിരുന്നു അദ്ദേഹത്തോട് ചോദിച്ചിരുന്നത്. എന്നാൽ അതേക്കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ല എന്നാണ് സിദാൻ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Zinédine Zidane on Paris Saint-Germain job as coach one day: "Never say never. As a manager, there aren't 50 clubs where I can go. There are two or three possibilities", he told L'Équipe. 🇫🇷 #PSG @gffn pic.twitter.com/1bo3lBjzTJ
— Fabrizio Romano (@FabrizioRomano) June 22, 2022
” ഒരിക്കൽ പിഎസ്ജിയുടെ പരിശീലകനാവുമോ എന്നതിനെ കുറിച്ച് എനിക്കിപ്പോൾ പറയാൻ കഴിയില്ല. ഒരു പരിശീലകൻ എന്ന നിലയിൽ എനിക്ക് പോവാൻ കഴിയുന്ന അൻപത് ക്ലബ്ബുകളൊന്നും ഇവിടെയില്ല. രണ്ടോ മൂന്നോ സാധ്യതകൾ മാത്രമേ ഉള്ളൂ. അതാണ് യാഥാർത്ഥ്യം ” ഇതാണ് സിദാൻ പറഞ്ഞിട്ടുള്ളത്.
ചുരുക്കത്തിൽ ഭാവിയിൽ പിഎസ്ജിയുടെ പരിശീലകൻ ആയേക്കാവുന്ന സാധ്യതകളെ അദ്ദേഹം തള്ളിക്കളയുന്നില്ല. പക്ഷേ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനാവാൻ ആഗ്രഹമുണ്ട് എന്നുള്ള കാര്യം സിദാൻ തുറന്നു പറഞ്ഞിട്ടുണ്ട്. അതിന് കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് നിലവിൽ അദ്ദേഹമുള്ളത്.