പിഎസ്ജിയുടെ ഇരട്ടത്താപ്പ്,നെയ്മർക്കും എംബപ്പേക്കും ഇളവ്,കടുത്ത ശിക്ഷ മെസ്സിക്ക് മാത്രം!

സൂപ്പർ താരം ലയണൽ മെസ്സിക്ക് പിഎസ്ജി രണ്ട് ആഴ്ചത്തെ വിലക്കേർപ്പെടുത്തിയത് വലിയ വിവാദമായിട്ടുണ്ട്.ക്ലബ്ബിന്റെ അനുമതി കൂടാതെ സൗദി അറേബ്യയിലേക്ക് പോയതിനാണ് മെസ്സിയെ ക്ലബ്ബ് വിലക്കിയത്. ഒരു ദിവസത്തെ പരിശീലനമാണ് ലയണൽ മെസ്സിക്ക് നഷ്ടമായത്. ഇതേ തുടർന്ന് രണ്ടാഴ്ച ടീമിനോടൊപ്പം പരിശീലനം നടത്താനോ മത്സരങ്ങളിൽ പങ്കെടുക്കാനോ മെസ്സിക്ക് സാധിക്കില്ല.

കൂടാതെ ഈ രണ്ട് ആഴ്ചയിലെ സാലറിയും കട്ട് ചെയ്തിട്ടുണ്ട്. സീസണിന്റെ അവസാനത്തിൽ മെസ്സിക്ക് ലഭിക്കേണ്ടിയിരുന്ന എത്തിക്കൽ ബോണസും പിഎസ്ജി എടുത്തു കളഞ്ഞിട്ടുണ്ട്.ചുരുക്കത്തിൽ ഒരു തെറ്റിദ്ധാരണയുടെ പുറത്ത് സംഭവിച്ച പിഴവിന് കടുത്ത ശിക്ഷ തന്നെയാണ് മെസ്സിക്ക് ലഭിച്ചിട്ടുള്ളത്. മെസ്സിക്ക് ഫൈൻ ചുമത്തും എന്നായിരുന്നു തുടക്കത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. എന്നാൽ ഇത്ര വലിയ ഒരു ശിക്ഷ ആരും പ്രതീക്ഷിച്ചിരുന്നില്ല.

പിഎസ്ജിയുടെ മറ്റു സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ക്ലബ്ബിന് കത്ത് ഇത്തരത്തിലുള്ള അച്ചടക്ക ലംഘനങ്ങൾ മുമ്പ് നടത്തിയിട്ടുണ്ട്. 2019ൽ നെയ്മർ ജൂനിയർ പ്രീ സീസണിന് വേണ്ടി വൈകിയായിരുന്നു ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്തിരുന്നത്. ക്ലബ്ബിന്റെ അനുമതി ഇല്ലാതെയായിരുന്നു അത്.എന്നാൽ ഇത്തരത്തിലുള്ള കടുത്ത ശിക്ഷകൾ ഒന്നും നിയമിച്ചില്ല.3,75000 യുറോ പിഴയായി കൊണ്ട് ലഭിക്കുകയാണ് നെയ്മർക്ക് ചെയ്തിട്ടുള്ളത്.

2019-ൽ കിലിയൻ എംബപ്പേയുടെ കാര്യത്തിലും അച്ചടക്ക ലംഘനം നടന്നിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായി പരിശീലകൻ സംസാരിക്കുന്ന വേളയിൽ എല്ലാവരും ഹാജരാവേണ്ടതുണ്ട്.എന്നാൽ എംബപ്പേ കുറച്ച് വൈകി കൊണ്ടായിരുന്നു ജോയിൻ ചെയ്തിരുന്നത്.വലിയ ശിക്ഷാനടപടികൾ ഒന്നും അദ്ദേഹത്തിന് ഏൽക്കേണ്ടി വന്നില്ല.1,80000 യുറോയാണ് പിഴയായി കൊണ്ട് ലഭിച്ചിരുന്നത്. ഈ രണ്ടു പേർക്കും പിഎസ്ജി ഇളവ് നൽകിയതായി ഇതിൽ നിന്നും വളരെ വ്യക്തമാണ്.

പക്ഷേ മെസ്സിയുടെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചിട്ടുള്ളത്.മെസ്സിയോട് പിഎസ്ജി ഇരട്ടത്താപ്പ് നയം കാണിച്ചു എന്നാണ് പ്രമുഖ മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ ഇപ്പോൾ ആരോപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *