പിഎസ്ജിയുടെ ഇന്നത്തെ മത്സരത്തിന് എന്ത്കൊണ്ട് മെസ്സിയില്ല?
ഇന്ന് കോപ ഡി ഫ്രാൻസിൽ നടക്കുന്ന റൗണ്ട് 32ൽ കരുത്തരായ പിഎസ്ജി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.പയ്സ് ഡി കാസലാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15നാണ് ഈയൊരു മത്സരം നടക്കുക.പിഎസ്ജിയെ സംബന്ധിച്ചിടത്തോളം ഇതൊരു എവേ മത്സരമാണ്.
ഈ മത്സരത്തിനുള്ള സ്‌ക്വാഡ് കഴിഞ്ഞ ദിവസം ക്ലബ്ബ് പ്രഖ്യാപിച്ചിരുന്നു. സൂപ്പർ താരം ലയണൽ മെസ്സിക്ക് ഈ സ്‌ക്വാഡിൽ ഇടം നേടാൻ സാധിച്ചിട്ടില്ല. അതേസമയം മറ്റു സൂപ്പർതാരങ്ങളായ കിലിയൻ എംബപ്പേയും നെയ്മർ ജൂനിയറുമൊക്കെ ടീമിൽ ഇടം കണ്ടെത്തിയിട്ടുണ്ട്.
(🌕) Leo Messi and PSG are prepared to continue together. 𝑯𝑬𝑹𝑬 𝑾𝑬 𝑮𝑶
— All About Argentina 🛎🇦🇷 (@AlbicelesteTalk) January 20, 2023
is expected soon. @FabrizioRomano @YouTube 🇫🇷✔️ pic.twitter.com/LqQTq2I5co
ലയണൽ മെസ്സിയെ ഒഴിവാക്കാൻ കാരണം പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ അദ്ദേഹത്തിന് വിശ്രമം നൽകാൻ തീരുമാനിച്ചു എന്നുള്ളതാണ്. ഫെബ്രുവരി പതിനാലാം തീയതി ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ പിഎസ്ജിയുടെ എതിരാളികൾ വമ്പൻമാരായ ബയേൺ മ്യൂണികാണ്. ആ മത്സരത്തിനു മുന്നേ സാധ്യമായ രീതിയിൽ മെസ്സിക്ക് വിശ്രമം നൽകാനാണ് പരിശീലകൻ ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി കൊണ്ടാണ് ഇപ്പോൾ വിശ്രമം നൽകിയിരിക്കുന്നത്.
കഴിഞ്ഞ സൗഹൃദ മത്സരത്തിൽ മെസ്സി റിയാദിനെതിരെ കളിച്ചിരുന്നു. ഒരു ഗോൾ കണ്ടെത്തുകയും ചെയ്തിരുന്നു.ലീഗ് വണ്ണിൽ ഇനി പിഎസ്ജിയുടെ എതിരാളികൾ റെയിംസാണ്. ആ മത്സരത്തിൽ മെസ്സി കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.