പിഎസ്ജിയുടെ ഇതിഹാസം,നെയ്മറോട് ഗുഡ്ബൈ പറയാൻ വളരെയധികം ബുദ്ധിമുട്ടുണ്ട് : നാസർ അൽ ഖലീഫി.

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ പിഎസ്ജിയോട് വിടപറഞ്ഞു കഴിഞ്ഞു. സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലാണ് നെയ്മറെ സ്വന്തമാക്കിയിട്ടുള്ളത്.രണ്ടുവർഷത്തെ കോൺട്രാക്ടിലാണ് നെയ്മർ ജൂനിയർ ഒപ്പു വച്ചിരിക്കുന്നത്. 90 മില്യൺ യൂറോയാണ് ട്രാൻസ്ഫർ ഫീയായികൊണ്ട് പിഎസ്ജിക്ക് ലഭിച്ചിരിക്കുന്നത്. 6 സീസണുകൾ ക്ലബ്ബിനോടൊപ്പം ചിലവഴിച്ച ശേഷമാണ് നെയ്മർ ഇപ്പോൾ പാരീസ് വിടുന്നത്.

ഏതായാലും പിഎസ്ജിയോട് വിടപറയുന്ന നെയ്മർ ജൂനിയറെ കുറിച്ച് ക്ലബ്ബിന്റെ പ്രസിഡന്റായ നാസർ അൽ ഖലീഫി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.പിഎസ്ജിയുടെ ഇതിഹാസമാണ് നെയ്മർ ജൂനിയർ എന്നാണ് ഖലീഫി പറഞ്ഞിട്ടുള്ളത്. നെയ്മറോട് ഗുഡ് ബൈ പറയാൻ വളരെയധികം ബുദ്ധിമുട്ടുണ്ടെന്നും ഖലീഫി കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്ലബ്ബിന്റെ ഇതിഹാസത്തോട് ഗുഡ്ബൈ പറയുക എന്നുള്ളത് സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്. നെയ്മർ എപ്പോഴും പിഎസ്ജിയുടെ ഇതിഹാസമാണ്.പിഎസ്ജിയിലേക്ക് അദ്ദേഹം എത്തിയ ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല.ഈ ആറു വർഷക്കാലം അദ്ദേഹം ക്ലബ്ബിന് നൽകിയതൊന്നും ഞാൻ മറക്കില്ല. ഒരു അസാധാരണമായ സമയത്തിലൂടെയാണ് നാം കടന്നു പോയത്, നെയ്മർ എപ്പോഴും ഞങ്ങളുടെ ചരിത്രത്തിന്റെ ഭാഗമാണ്.നെയ്മറും അദ്ദേഹത്തിന്റെ കുടുംബത്തിനും ഞാൻ നന്ദി പറയുന്നു.അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു ” ഇതാണ് നാസർ അൽ ഖലീഫ പറഞ്ഞിട്ടുള്ളത്.

2017ലായിരുന്നു നെയ്മർ ജൂനിയർ ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്.222 മില്യൺ യൂറോ ആയിരുന്നു അദ്ദേഹത്തിന് വേണ്ടി പിഎസ്ജി ചിലവഴിച്ചിരുന്നത്.പിഎസ്ജിക്ക് വേണ്ടി 173 മത്സരങ്ങൾ കളിച്ച നെയ്മർ 118 ഗോളുകളും 70 അസിസ്റ്റുകളും നേടിയിട്ടുണ്ട്. നാല് ലീഗ് വൺ കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *