പിഎസ്ജിയിൽ സാലറി കൂടുതൽ മെസ്സിക്ക് തന്നെ, കണക്കുകൾ ഇങ്ങനെ!
സൂപ്പർ താരം ലയണൽ മെസ്സിയെ തങ്ങൾ സ്വന്തമാക്കിയ കാര്യം പിഎസ്ജി ഫുട്ബോൾ ലോകത്തെ ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു. രണ്ട് വർഷത്തെ കരാറിലാണ് താരം ഒപ്പ് വെച്ചിരിക്കുന്നത്. മെസ്സിയെ കൂടാതെ നിരവധി താരങ്ങളെ പിഎസ്ജി ഈ ട്രാൻസ്ഫറിൽ സ്വന്തമാക്കിയിരുന്നു. അതേസമയം പിഎസ്ജി താരങ്ങളുടെ സാലറി കണക്കുകൾ ഇപ്പോൾ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്. ഇത് പ്രകാരം പിഎസ്ജിയിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരം, അത് ലയണൽ മെസ്സി തന്നെയാണ്.
40 മില്യൺ യൂറോയാണ് മെസ്സിക്ക് സാലറിയായി പിഎസ്ജി നൽകുന്നത് എന്നാണ് മാർക്കയുടെ കണ്ടെത്തൽ.പിഎസ്ജിയിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. അതേസമയം രണ്ടാം സ്ഥാനത്തുള്ളത് നെയ്മർ ജൂനിയറാണ്.36 മില്യൺ യൂറോയാണ് പുതിയ കരാർ പ്രകാരം നെയ്മർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കിലിയൻ എംബപ്പേയാണ് മൂന്നാമതുള്ളത്.25 മില്യൺ യൂറോയാണ് താരത്തിനുള്ളത്.
— MARCA in English (@MARCAinENGLISH) August 11, 2021
ഇവരുടെ പിറകിലുള്ളത് സൂപ്പർ താരമായ സെർജിയോ റാമോസാണ്.20 മില്യൺ യൂറോയോളമാണ് റാമോസിന് ലഭിക്കുന്നത് എന്നാണ് മാർക്ക കണ്ടെത്തിയിരിക്കുന്നത്. പിന്നീട് വരുന്നത് ഡോണ്ണരുമ, മാർക്കിഞ്ഞോസ്, മാർക്കോ വെറാറ്റി,എയ്ഞ്ചൽ ഡി മരിയ, കെയ്‌ലർ നവാസ്,കിമ്പമ്പെ, മൗറോ ഇകാർഡി എന്നിവരാണ്.10 മുതൽ 15 മില്യൺ യൂറോക്കിടയിലുള്ള തുകയാണ് ഇവർക്ക് സാലറിയായി ലഭിക്കുന്നത്.
പുതിയ സൈനിംഗുകൾ ആയ വൈനാൾഡം, അഷ്‌റഫ് ഹാക്കിമി എന്നിവർക്ക് 9.8 മില്യൺ യൂറോയാണ് ലഭിക്കുന്നത്.ലിയാൻഡ്രോ പരേഡസ്, ആൻഡർ ഹെരേര എന്നിവർക്ക് 7.5 മില്യൺ യൂറോയും ജൂലിയൻ ഡ്രാക്സ്ലർക്ക് 7.6 മില്യൺ യൂറോയും ഗയെക്ക് 7 മില്യൺ യൂറോയുമാണ് ലഭിക്കുന്നത്.
ഡയാലോ,റഫീഞ്ഞ, ജുവാൻ ബെർണാട്ട്,പാബ്ലോ സറാബിയ, തിലോ കെഹ്റർ,കുർസാവ എന്നിവർക്ക് അഞ്ച് മില്യൺ യൂറോക്കടുത്താണ് ലഭിക്കുന്നത്. അതേസമയം പിഎസ്ജി സീനിയർ ടീമിൽ കുറവ് സാലറി കൈപ്പറ്റുന്ന താരം കോളിൻ ഡാഗ്ബയാണ്.1.5 മില്യൺ യൂറോയാണ് താരത്തിന്റെ സാലറി.