പിഎസ്ജിയിൽ വിറ്റു പോയതിൽ 60 ശതമാനവും മെസ്സിയുടെ ജേഴ്‌സി, കളത്തിന് പുറത്ത് ഇമ്പാക്റ്റ് തുടർന്ന് താരം!

ഈ സീസണിൽ പിഎസ്ജിയിലേക്ക് എത്തിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് കളത്തിൽ വലിയൊരു ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.യുവേഫ ചാംപ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ കൂടി മെസ്സിക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. എന്നിരുന്നാലും മെസ്സി ലീഗ് വണ്ണിൽ 12 ഗോൾ പങ്കാളിത്തങ്ങൾ വഹിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ 5 ഗോളുകളും മെസ്സി കരസ്ഥമാക്കിയിട്ടുണ്ട്.

എന്നാൽ കളത്തിന് പുറത്ത് മെസ്സി പിഎസ്ജിക്ക് വലിയൊരു മുതൽക്കൂട്ട് തന്നെയാണ്. നല്ല രൂപത്തിലുള്ള ഇമ്പാക്ടാണ് മെസ്സി കളത്തിന് പുറത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ സീസണിൽ ആകെ പിഎസ്ജി വിറ്റു ജേഴ്സികൾ ഈ സീസണിൽ ആറുമാസം കൊണ്ട് തന്നെ വിറ്റഴിക്കാൻ ക്ലബ്ബിന് സാധിച്ചിരുന്നു. ഇതുവരെ ക്ലബ് വിറ്റഴിച്ച മൊത്തം ജേഴ്സിയിൽ 60 ശതമാനവും ലയണൽ മെസ്സിയുടെ ജേഴ്സിയാണ്.

അതേസമയം സോഷ്യൽ മീഡിയയിലും വലിയ വളർച്ച പിഎസ്ജിക്ക് ഉണ്ടായിട്ടുണ്ട്.20 മില്യൺ ഫോളോവേഴ്സാണ് പിഎസ്ജിക്ക് മെസ്സി വന്നതിനുശേഷം വർധിച്ചത്. ഓരോ ആഴ്ചയിലും ഓരോ മില്യൺ ഫോളോവേഴ്സ് വീതം ഇപ്പോൾ കൂടിക്കൊണ്ടിരിക്കുന്നുണ്ട്.

സ്പോൺസർമാരുടെ കാര്യത്തിലും പിഎസ്ജി വൻ കുതിച്ചുചാട്ടം നടത്തുന്നുണ്ട്. ക്രിപ്റ്റോ, ഗൊറില്ലാസ്, സ്മാർട്ട് ഗുഡ് തിങ്ക്സ് എന്നിവർ മെസ്സി വന്നതിനു ശേഷം പിഎസ്ജിയുടെ സ്പോൺസർമാർ ആയവരാണ്. ഇങ്ങനെ എല്ലാ മേഖലയിലും മെച്ചമുണ്ടാകാൻ കളത്തിന് പുറത്ത് പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്.

പക്ഷേ ആരാധകരെ തൃപ്തിപ്പെടുത്താൻ ഇതുവരെ ക്ലബ്ബിന് കഴിഞ്ഞിട്ടില്ല.മെസ്സി ഉൾപ്പടെയുള്ള താരങ്ങൾക്കെതിരെ പിഎസ്ജി ആരാധകർ പ്രതിഷേധമുയർത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *