പിഎസ്ജിയിലെ പോർച്ചുഗീസ് താരങ്ങൾ എങ്ങനെയെന്നുള്ള ചോദ്യം, തമാശ പറഞ്ഞ് ഗാൾട്ടിയർ!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജിയുടെ എതിരാളികൾ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബെൻഫികയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം നടക്കുക. ഒരുപാട് പോർച്ചുഗീസ് താരങ്ങൾ ഉള്ള ടീമാണ് പിഎസ്ജി.റെനാറ്റോ സാഞ്ചസ്,ഡാനിലോ പെരീര,വിറ്റിഞ്ഞ,നുനോ മെന്റസ് എന്നിവരൊക്കെ പിഎസ്ജിയുടെ പോർച്ചുഗീസ് താരങ്ങളാണ്.

അതുകൊണ്ടുതന്നെ പോർച്ചുഗല്ലിലെ മാധ്യമപ്രവർത്തകർ ഈ പോർച്ചുഗീസ് താരങ്ങളെ കുറിച്ച് ഗാൾട്ടിയറോട് ചോദിക്കപ്പെട്ടിരുന്നു.എന്താണ് പിഎസ്ജി ടീമിലേക്ക് പോർച്ചുഗൽ താരങ്ങൾ കൊണ്ടുവരുന്നത് എന്നായിരുന്നു ചോദ്യം. വളരെ തമാശ രൂപേണയാണ് ഗാൾട്ടിയർ ഇതിന് മറുപടി പറഞ്ഞത്. വലിയ ഒച്ചപ്പാടും ബഹളവും ഇവർ കൊണ്ടുവരാറുണ്ട് എന്നാണ് തമാശയായി കൊണ്ട് ഗാൾട്ടിയർ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വലിയ ശബ്ദകോലാഹലങ്ങളാണ് അവർ ടീമിലേക്ക് കൊണ്ടുവരാറുള്ളത്.തീർച്ചയായും അവർ സംസാരിക്കാൻ വളരെയധികം ഇഷ്ടപ്പെടുന്നു.പക്ഷേ എല്ലാത്തിനും മുകളിൽ പോർച്ചുഗീസ് താരങ്ങൾ എല്ലാവരും വലിയ പ്രൊഫഷനലുകളാണ്. മികച്ച താരങ്ങളുമാണ്.ഒരുപാട് മികച്ച താരങ്ങളെ പോർച്ചുഗീസ് ഫുട്ബോൾ ഇപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട്. പോർച്ചുഗീസ് ലീഗിൽ നിന്നും ഒരുപാട് പ്രതിഭകൾ ഓരോ സീസണിലും ഉദയം ചെയ്യുന്നു.എല്ലാത്തിനും മുകളിൽ വളരെയധികം പ്രൊഫഷണലുകളാണ്, മാത്രമല്ല നല്ല ബഹുമാനം ഉള്ളവരും ആണ് ” ഗാൾട്ടിയർ പറഞ്ഞു.

അതേസമയം ഇന്നത്തെ മത്സരത്തിൽ പോർച്ചുഗീസ് സൂപ്പർതാരമായ സാഞ്ചസിനെ പിഎസ്ജിക്ക് ലഭ്യമാവില്ല. പരിക്കു മൂലം സ്‌ക്വാഡിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *