പരിക്ക്, ഇകാർഡിക്ക്‌ അർജന്റൈൻ ടീമിൽ ഇടം ലഭിച്ചേക്കില്ല!

ഇന്നലെ ലീഗ് വണ്ണിൽ നടന്ന മത്സരത്തിൽ പിഎസ്ജി ബ്രെസ്റ്റിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക്‌ തോൽപ്പിച്ചിരുന്നു.എന്നാൽ സൂപ്പർ താരം മൗറോ ഇകാർഡിക്ക്‌ പരിക്കേറ്റത് പിഎസ്ജിക്ക്‌ തിരിച്ചടിയായിരുന്നു. മത്സരത്തിന്റെ 86-ആം മിനുട്ടിൽ ഷോൾഡറിന് പരിക്കേറ്റ ഇകാർഡി കളം വിടുകയായിരുന്നു.താരത്തിന്റെ പരിക്ക് ഒരല്പം സാരമുള്ളതാണ് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരത്തിന്റെ പരിക്കിനെ കുറിച്ച് പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ പറഞ്ഞത് ഇങ്ങനെയാണ്.

” അദ്ദേഹത്തിന്റെ കാര്യത്തിൽ കൂടുതൽ പരിശോധനകൾ ആവിശ്യമാണ്.ഞങ്ങൾ പാരീസിൽ എത്തിയതിന് ശേഷം കൂടുതൽ സ്കാനിങ്ങുകൾക്ക്‌ വിധേയമാക്കും.കണ്ടിട്ട് നല്ലതായി തോന്നുന്നില്ല.അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാവില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം.പക്ഷേ താരത്തിന് ഷോൾഡറിന് വേദനയുണ്ട് ” ഇതാണ് പോച്ചേട്ടിനോ പറഞ്ഞത്‌.

ഇതോടെ താരത്തിന്റെ അർജന്റൈൻ ടീമിലേക്കുള്ള തിരിച്ചു വരവ് പ്രതീക്ഷകൾക്ക്‌ തിരിച്ചടിയേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമാണെങ്കിൽ വേൾഡ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിൽ പരിശീലകൻ സ്കലോണി താരത്തെ ഉൾപ്പെടുത്തിയേക്കില്ല. നിലവിൽ അർജന്റീനയുടെ സ്‌ട്രൈക്കർമാരായ ലൗറ്ററോ മാർട്ടിനെസ്, ലുകാസ്‌ അലാരിയോ,സെർജിയോ അഗ്വേറോ എന്നിവർ പരിക്കിന്റെ പിടിയിലാണ്. അത്കൊണ്ട് തന്നെ ഇകാർഡിക്ക്‌ അവസരം ലഭിച്ചേക്കുമെന്നായിരുന്നു സൂചനകൾ.സെപ്റ്റംബറിൽ മൂന്ന് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്.വെനിസ്വേല, ബ്രസീൽ,ബൊളീവിയ എന്നിവരാണ് അർജന്റീനയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!